വയനാട്ടില്‍ 24കാരന് കുരങ്ങ് പനി സ്ഥിരീകരിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍
Feb 10, 2022, 19:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com 10.02.2022) വയനാട്ടില്‍ 24കാരന് കുരങ്ങ് പനി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്. ഹൈറേഞ്ച് ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പാണാവള്ളി ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള 24 കാരന് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് അല്ലെങ്കില്‍ കുരങ്ങ് പനിയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.
സീസനല്‍ പനി ആയതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജില്ലാ മെഡികല്‍ ഓഫിസര്‍ ഡോ സകീന പിടിഐയോട് പറഞ്ഞു.
24 കാരനായ യുവാവ് മാനന്തവാടി മെഡികല്‍ കോളജില്‍ ചികിത്സയിലാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണെന്നും അവര്‍ പറഞ്ഞു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് കേസുകളൊന്നും ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന വൈറല്‍ ഹെമറാജിക് പനിയാണ് കുരങ്ങ് പനി . കുരങ്ങുകള്‍ വഴി പകരുന്ന മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നിവ ഉള്‍പെടുന്ന ഫ് ളാവിവിറിഡേ കുടുംബത്തില്‍പെട്ട വൈറസാണ് ഈ രോഗത്തിന് കാരണം.
Keywords: Kerala: 24-year-old man test positive for Monkey fever in Wayanad, patient under hospital care, Wayanadu, News, Hospital, Treatment, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

