ജമ്മു കശ്മീരില്‍ ആദ്യ കൊറോണ മരണം; ഇന്ത്യയില്‍ മരണസംഖ്യ 15 ആയി ഉയര്‍ന്നു; ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 630 ആയി
Mar 26, 2020, 14:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 26.03.2020) രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാകുന്നതിനിടയിലും ഇന്ത്യയില്‍ മരണസംഖ്യ ഉയരുന്നു. ഇതോടെ മരണപ്പെട്ടവരുടെ സംഖ്യ പതിനഞ്ചായി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ ജമ്മു കശ്മീരില്‍ നിന്നുമാണ് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഹൈദര്‍പോറ സ്വദേശിയായ 65കാരനാണ് കൊറോണ ബാധിച്ച് മരിച്ചത്.
മരണത്തെ കുറിച്ച് ശ്രീനഗര്‍ മേയര്‍ ജുനൈദ് അസിം മാട്ടു ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്;
'ഞങ്ങളുടെ ആദ്യത്തെ കോവിഡ് 19 മരണത്തെക്കുറിച്ചുള്ള ദു:ഖകരമായ വാര്‍ത്തകള്‍ പങ്കിടുമ്പോള്‍, എന്റെ ഹൃദയം മരണപ്പെട്ടയാളുടെ കുടുംബത്തിലേക്ക് പോകുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുകയും ദു:ഖം പങ്കുവെക്കുകയും ചെയ്യുന്നു,' ശ്രീനഗര്‍ മേയര്‍ ജുനൈദ് അസിം മാട്ടു ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വ്യക്താവ് റോഹിത് കന്‍സാലും ട്വിറ്ററിലൂടെ മരണം സ്ഥിരീകരിച്ചു. ജമ്മുകശ്മീരില്‍ ഹൈദര്‍പോറ സ്വദേശിയായ 65കാരന്‍ കൊറോണ ബാധിച്ച് മരിച്ചതായും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് നാലു പേരുടേയും പരിശോധന ഫലം കഴിഞ്ഞ ദിവസം പോസ്റ്റീവ് ആയി തെളിഞ്ഞുവെന്നും കന്‍സാലു ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ജമ്മുവില്‍ 11പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
അതിനിടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 630 ആയി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ രോഗികളുടെ എണ്ണം വ്യാഴാഴ്ച ഈ സമയം വരെ മാത്രം പത്താണ്.
സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരാണ്. ഇന്‍ഡോറില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടുകൂടി കൊറോണ ബാധിച്ചവരുടെ എണ്ണം ഇന്‍ഡോറില്‍ 10 ആയി ഉയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശില്‍ 14 പേര്‍ക്കാണ് വ്യാഴാഴ്ച കൊറോണ റിസള്‍ട്ട് പോസിറ്റീവ് ആയത്.
ബംഗാളില്‍ 10 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒടുവിലായി 66കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഡെല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെയോടെ രോഗം ബാധിച്ചവരുടെ എണ്ണം 36 ആയി. ഒരു ഡോക്ടര്‍ക്കും അദ്ദേഹത്തിന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്നെത്തിയ സുഹൃത്തു വഴിയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് സൂചന.
കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 128 പേര്‍ക്ക് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. 118 എന്ന നമ്പരുമായി തൊട്ടുപിറകെയാണ് കേരളം. ഇതില്‍ എട്ടുപേര്‍ വിദേശ പൗരന്മാരാണ്.
കര്‍ണാടക (41), ഗുജറാത്ത് (38), ഉത്തര്‍പ്രദേശ (37), രാജസ്ഥാന്‍ (38), തെലങ്കാന (42), പഞ്ചാബ് (33), ഹരിയാന (29), ലഡാക്ക് (13), തമിഴ്നാട് (26), അന്ധ്രാപ്രദേശ് ജമ്മു കാശ്മീര്‍ 11 വീതം, ചണ്ഡീഗഡ് (7), ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ് മൂന്ന് വീതം, ഒഡീഷ, പുതുച്ചേരി, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമ്പൂര്‍ണ ലോക്ക് ഡൗണിനിടയിലും രാജ്യത്ത് ബുധനാഴ്ച മാത്രം 101 പുതിയ കേസുകളിലെ റിപ്പോര്‍ട്ടുകളാണ് പോസിറ്റീവ് ആയത്.
Keywords: Kashmir reports first death due to coronavirus, New Delhi, News, Report, Family, Twitter, Travel & Tourism, Health, Health & Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.