കാസര്‍കോട്ട് പള്ളികള്‍ ആരാധനയ്ക്കായി തുറന്ന് കൊടുക്കുന്നത് നൂറ് ശതമാനം സാഹചര്യം പരിഗണിച്ച് മാത്രമെന്ന് സംയുക്ത ജമാഅത്ത്; ത്യാഗം ചെയ്യാന്‍ ഇനിയും വിശ്വാസികള്‍ സന്നദ്ധരാകണം
Jun 7, 2020, 16:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 07.06.2020) കാസര്‍കോട്ട് പള്ളികള്‍ ആരാധനയ്ക്കായി തുറന്ന് കൊടുക്കുന്നത് നൂറ് ശതമാനവും അനുകൂല സാഹചര്യം പരിഗണിച്ച് മാത്രമായിരിക്കുമെന്ന് സംയുക്ത ജമാഅത്ത് വ്യക്തമാക്കി. പള്ളികള്‍ ആരാധനക്കായി തുറക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹല്ല് കമ്മിറ്റികളും വിശ്വാസി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്തു.
നാട്ടിലെ ആരോഗ്യ സംവിധാനം അപകടത്തിലാവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്താല്‍ പള്ളികള്‍ അതിന് കാരണണമാകാന് പാടില്ല. കൊറോണയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാറിനോടൊപ്പം നിന്ന് വിശ്വാസികള്‍ അനുഷ്ഠിച്ച ത്യാഗം എല്ലാവരും പ്രശംസിച്ചതാണ്. കോവിഡ്-19 ന്റെ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടി വന്നാല്‍ ഇനിയും ത്യാഗത്തിന് വിശ്വാസികള്‍ സന്നദ്ധമാകണം.
ആരാധനാലയങ്ങളില്‍ പാലിക്കേണ്ട രീതികള്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നൂറ് ശതമാനം പാലിക്കാന്‍ കഴിയുമോയെന്ന് പള്ളികള്‍ തുറക്കുമ്പോള്‍ ആഴത്തില്‍ ചിന്തിക്കണം. അപ്രായോഗികമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിൻ്റെ പേരില്‍ കേസെടുക്കേണ്ടി വന്നാല്‍ വിശ്വാസികള്‍ക്കും പൊലീസിനും പ്രയാസമുണ്ടാകും.
സാഹചര്യമനുസരിച്ച് തീരുമാനമെടുക്കണം. പള്ളികള്‍ തുറന്ന് ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്നത് വിശ്വാസികളുടെ വലിയ ആഗ്രഹമാണ്. തെല്ലൊരു ജാഗ്രത കുറവ് ഉണ്ടായാല്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനവും സഹിക്കേണ്ടി വരുന്ന വേദനയും മനസ്സിലാക്കി അവസരോചിതമായ തീരുമാനമായിരിക്കണം മഹല്ല് കമ്മിറ്റികള്‍ കൈകൊള്ളേണ്ടതെന്ന് സംയുകത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, ട്രഷറര്‍ എന്‍ എ അബൂബക്കര്‍ ഹാജി എന്നിവര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

