കാസർകോട്ട് മുൻകരുതൽ നടപടി ശക്തമാക്കും, സ്ഥിതി കൂടുതല്‍ ഗൗരവതരം, മെഡിക്കൽ കോളജ് ഉടൻ പ്രവർത്തനക്ഷമമാക്കും, ഏതു സാഹചര്യവും നേരിടാൻ തയാറാകണം, നിയന്ത്രണങ്ങൾ കര്ശനമാക്കേണ്ട സ്ഥിതി, അനാവശ്യമായി ആരെയും റോഡിൽ തടഞ്ഞു നിർത്തരുതെന്നും മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.03.2020) കാസർകോട് ജില്ലയിലെ 34 പേരടക്കം സംസ്ഥാനത്ത് കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കര്ശനമാക്കേണ്ട സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സാഹചര്യം നേരിടാൻ തയാറാകണമെന്നും കാസർകോട്ട് മുൻകരുതൽ നടപടി കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോടിന്റെ കാര്യത്തിൽ കൂടുതൽ കർക്കശ നടപടികൾ കൈക്കൊള്ളും. കാസർകോട്ടെ രോഗികൾ ചികിത്സക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കർണാടകത്തിൽ ചികിത്സ നടത്താൻ നിലവിൽ സാഹചര്യമില്ല. ഈ സാഹചര്യത്തിൽ കാസര്‍കോട്ടെ മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കി കോവിഡ് ആശുപത്രിയാക്കി മാറ്റും. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമാക്കി മാറ്റും. സാമ്പിൾ പരിശോധനയ്ക്കുള്ള സൗകര്യമടക്കം ഏര്‍പ്പെടുത്തും. ഐസിഎംആറിന്‍റെ അനുമതി മാത്രമാണ് ഇനി ആവശ്യമുള്ളത്.
കാസര്‍കോട്ടെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.


കാസർകോട്ട് മുൻകരുതൽ നടപടി ശക്തമാക്കും, സ്ഥിതി കൂടുതല്‍ ഗൗരവതരം, മെഡിക്കൽ കോളജ് ഉടൻ പ്രവർത്തനക്ഷമമാക്കും, ഏതു സാഹചര്യവും നേരിടാൻ തയാറാകണം, നിയന്ത്രണങ്ങൾ കര്ശനമാക്കേണ്ട സ്ഥിതി, അനാവശ്യമായി ആരെയും റോഡിൽ തടഞ്ഞു നിർത്തരുതെന്നും  മുഖ്യമന്ത്രി

നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തില്‍ ഇടപെട്ട സ്ഥിതിയുണ്ട്.
കാസർകോടിന്റെ കാര്യത്തിൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ കൂടുതൽ പ്രയത്നം ആവശ്യമാണ്. ഇത് സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്നും എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണം.
ഇത് മാറി കടക്കാൻ ആവശ്യമായ നടപടി സംസ്ഥാന സർക്കാർ കൈക്കൊള്ളും.
പുറത്തിറങ്ങാനുള്ള നിയന്ത്രണം ആരെയും ബുദ്ധിമുട്ടിക്കാനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായി ആരെയും റോഡിൽ തടഞ്ഞു നിർത്തരുത്. വെറുതെ റോഡിൽ തടഞ്ഞു നിർത്തി ആൾക്കാരെ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് പോലീസ് മാറരുത്.

സ്ഥിതി കൂടുതല്‍ ഗൗരവത്തിലാണ് എന്ന് തിരിച്ചറിയണം. ഇത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായി തന്നെയാണ്. ചില സമരരീതികള്‍ നമ്മള്‍ ഗൗരവമായി പുനരാലോചിക്കണം. കൂട്ടമായി ശരീരഅകലം പാലിക്കാന്‍ പറയുമ്പോൾ ഏറ്റവും അടുപ്പിച്ചുനിര്‍ത്തിക്കൊണ്ടുള്ള ബലപ്രയോഗരീതി പലയിടത്തും നാം കണ്ടതാണ്. ഇത് സംസ്‌കാര സമ്പന്നമായ നമ്മുടെ സമൂഹത്തിന് യോജിച്ചതല്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary: Kasaragod Medical College willbe opend soon: Chief Minister

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia