ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണം; കരുണാനിധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 30.09.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി. നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തരത്തില്‍ ഫോട്ടോകള്‍ പുറത്തുവിടണമെന്നും ഇതിലൂടെ ഇത് സംബന്ധിച്ചുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് സര്‍ക്കാര്‍ അവസാനമുണ്ടാക്കണമെന്നുമാണ് കരുണാനിധിയുടെ ആവശ്യം.

ജനങ്ങളെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കണെമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും കരുണാനിധി ആശംസിച്ചു. ആശയപരമായി ഞങ്ങള്‍ വലിയ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്ക് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹമെന്നും കരുണാനിധി വ്യക്തമാക്കി.

ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ നിന്ന് അവരുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അനാവശ്യമായതും മന:പൂര്‍വമുള്ളതുമായ ചില പ്രചാരണങ്ങള്‍ കൊഴുക്കുന്നുണ്ടെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കണം. ജയലളിതയുടെ പുതിയ ഫോട്ടോകള്‍ പുറത്തുവിടുന്നത് ഉചിതമായിരിക്കുമെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. പനിയേയും നിര്‍ജ്ജലീകരണത്തേയും തുടര്‍ന്ന് സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിനിടെ വൃക്കതകരാറിലായതിനെ തുടര്‍ന്ന് ജയലളിതയെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോകുന്നതായുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ജയലളിതയെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രവര്‍ത്തകര്‍ വാര്‍ത്ത നിഷേധിച്ചു.

ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണം; കരുണാനിധി

Keywords:  Karunanidhi demands Tamil Nadu government release photo of Jayalalithaa to end rumours, Chennai, Hospital, Treatment, Singapore, Chief Minister, Health, Social Network, Report, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia