കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെന്‍ഗ്‌ളുറു: (www.kvartha.com 01.09.2021) കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ ഇളവനുവദിച്ച് സര്‍കാര്‍. മൂന്നു ദിവസത്തിനകം തിരിച്ചു പോകുന്നവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍കാര്‍ വിജ്ഞാപനം പുറത്തിറക്കി.

കോവിഡ് രഹിത സെര്‍ടിഫികെറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാം. എന്നാല്‍ മൂന്നു ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ക്കു പുറമേ അടിയന്തര യാത്രകള്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്.

കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട

Keywords:  Karnataka relaxes restrictions to students from Kerala, no quarantine if negative, Bangalore, News, Karnataka, Health, Health and Fitness, Examination, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia