യാത്രക്കാര്‍ക്ക് ഇടിത്തീയായി കര്‍ണാടക സര്‍കാരിന്റെ തീരുമാനം; കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് 7 ദിവസത്തെ ക്വാന്റൈന്‍ നിര്‍ബന്ധമാക്കി, രണ്ട് ഡോസ് വാക്സിന്‍ സെര്‍ടിഫികെറ്റും കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റും ഇനി പരിഗണിക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗളൂരു: (www.kvartha.com 30.08.2021) യാത്രക്കാര്‍ക്ക് ഇടിത്തീയായി കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍കാര്‍. രണ്ട് ഡോസ് വാക്സിന്‍ സെര്‍ടിഫികെറ്റും കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റും ഇനി പരിഗണിക്കില്ല. കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കര്‍ണാടക സര്‍കാരിനെ പ്രേരിപ്പിച്ചത്.

യാത്രക്കാര്‍ക്ക് ഇടിത്തീയായി കര്‍ണാടക സര്‍കാരിന്റെ തീരുമാനം; കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് 7 ദിവസത്തെ ക്വാന്റൈന്‍ നിര്‍ബന്ധമാക്കി, രണ്ട് ഡോസ് വാക്സിന്‍ സെര്‍ടിഫികെറ്റും കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റും ഇനി പരിഗണിക്കില്ല
Aster mims 04/11/2022
ഏഴു ദിവസവും സര്‍കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക. 

നേരത്തെ കേരളത്തില്‍ നിന്നുമെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നിലവില്‍ വന്നിരുന്നില്ല. അത് ഇപ്പോള്‍ ഒന്നുകൂടി കര്‍ശനമാക്കുകയായിരുന്നു കര്‍ണാടക സര്‍കാര്‍.

അതിനിടെ ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുളള ജില്ലകളിലെ ആറു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക സര്‍കാര്‍ തീരുമാനിച്ചു. ഓഗസ്റ്റ് 23 മുതല്‍ ഒമ്പതു മുതല്‍ 12 -ാം തരം വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

കര്‍ണാടകയില്‍ തിങ്കളാഴ്ച 973 കോവിഡ് കേസുകള്‍ മാത്രമാണ് റിപോര്‍ട് ചെയ്തത്. ടിപിആര്‍ 0.64% ആണ്. കര്‍ണാടകയില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. 1500 ല്‍ താഴെ കേസുകളാണ് ഇപ്പോള്‍ സംസ്ഥാനത്തു റിപോര്‍ട് ചെയ്യപ്പെടുന്നത്.

Keywords:  Karnataka orders one week institutional quarantine for visitors from Kerala, Bangalore, News, Karnataka, Health, Health and Fitness, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia