24 മണിക്കൂറിനുള്ളില്‍ 34,000 പുതിയ കേസുകള്‍, ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 26.04.2021) 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട് ചെയ്തത് 34,000 പുതിയ കേസുകള്‍. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞു. ലോക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങളാവും ഏര്‍പെടുത്തുകയെന്നാണു മുഖ്യമന്ത്രിയുടെ വാക്കുകളിലെ സൂചന. 24 മണിക്കൂറിനുള്ളില്‍ 34,000 പുതിയ കേസുകള്‍, ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക
Aster mims 04/11/2022
അവശ്യ സര്‍വീസുകളും കടകളും രാവിലെ ആറുമണി മുതല്‍ 10മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍മാണ, കാര്‍ഷിക മേഖലയില്‍ മാത്രമാണു ഇളവുള്ളത്.

സംസ്ഥാനത്ത് ഞായറാഴ്ച 34,804 പുതിയ കേസുകളാണു റിപോര്‍ട് ചെയ്തത്. മൊത്തം കേസുകള്‍ 13.39 ലക്ഷമായി. 143 മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്തതോടെ ആകെ മരണസംഖ്യ 14,426. ബംഗളൂരു നഗരത്തിലാണു ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.

Keywords:  Karnataka Lockdown From Tomorrow For 2 Weeks, Essentials From 6-10 AM, Bangalore, News, Health, Health and Fitness, Trending, Patient, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia