കോവിഡ് 19 ലക്ഷണങ്ങളോടെ ദുബൈയില്‍ നിന്നെത്തിയ ആള്‍ പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളുരു: (www.kvartha.com 09.03.2020) കോവിഡ് 19 ലക്ഷണങ്ങളോടെ ദുബൈയില്‍ നിന്നെത്തിയ ആള്‍ പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്നാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കോവിഡ്-19 രോഗലക്ഷണങ്ങളോടെ ഇയാള്‍ മംഗളൂരുവില്‍ എത്തിയത്. എന്നാല്‍ കൊറോണ പരിശോധനയ്ക്ക് വിധേയനാകാതെ ഇയാള്‍ മുങ്ങുകയായിരുന്നു.

കൊറോണ ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രതാ നിറദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെത്തിയ യാത്രികനോട് ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാകണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കുകയും പരിശോധനയ്ക്ക് വിധേയനായ ശേഷം 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ കഴിയണമെന്നിരിക്കെയുമാണ് ഇയാളെ കാണാതാവുന്നത്.

കോവിഡ് 19 ലക്ഷണങ്ങളോടെ ദുബൈയില്‍ നിന്നെത്തിയ ആള്‍ പരിശോധനയ്ക്ക് വിധേയനാകാതെ കടന്നുകളഞ്ഞു

ഇയാളെ കാണാതായ വിവരം പൊലീസ് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തിരികെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

100 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കോവിഡ്-19 ബാധയില്‍ രാജ്യത്ത് ഇതുവരെ 42 പേരാണ് മരണപ്പെട്ടത്.

Keywords:  Karnataka Hunts For Man Who Returned From Dubai, Skipped Corona virus Test, Mangalore, News, Trending, Karnataka, Passenger, Health, Health & Fitness, hospital, Treatment, Police, Family, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia