രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും കർണാടകത്തിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു, ജനകീയ പ്രതികരണം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
May 30, 2020, 14:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളുരു: (www.kvartha.com 30.05.2020) കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ച് കര്‍ണാടക സർക്കാർ. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഓഫീസ് അറിയിച്ചു. ഇതോടെ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലെ എല്ലാ സേവനങ്ങളും ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ലഭ്യമാകും.
എല്ലാം അടച്ചിട്ടിട്ടും രോഗികളുടെ എണ്ണം പെരുകുകയാണ്. ഞായറാഴ്ച ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും ചെയ്യുന്നു. ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ നാലാംഘട്ടം ഞായറാഴ്ച അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ കർണാടക പിൻവലിച്ചത്. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ പിന്‍വലിക്കുന്നതോടെ രോഗികളുടെ എണ്ണം കൂടുമോ എന്ന ആശങ്കയുമുണ്ട്. അതിനിടെ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന മൻ കീ ബാത്തിൽ ഇതേപ്പറ്റി വ്യക്തമാക്കും.
Summary: Karnataka Government withdraws complete Sunday Shut Down

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.