കൊറോണ: വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സംസ്ഥാനത്ത് വിലക്ക് ഏര്‍പെടുത്തിയ മുഖ്യമന്ത്രി തന്നെ ബി ജെ പി നേതാവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു; സത്ക്കാരത്തിനെത്തിയത് 3000 പേര്‍; വിവാദം ചൂടുപിടിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെല്‍ഗാം: (www.kvartha.com 16.03.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി ജെ പി എം ല്‍ സി നേതാവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു.

ആള്‍ക്കാര്‍ കൂട്ടം കൂടുന്നതിനും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും വിലക്കേര്‍പെടുത്തിയ മുഖ്യമന്ത്രി തന്നെ ഒരു നേതാവിന്റെ മകളുടെ ആര്‍ഭാഢ വിവാഹത്തില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 3000 പേര്‍ പങ്കെടുത്ത ആര്‍ഭാഢ വിവാഹമാണ് നടന്നത്. ഞായറാഴ്ചയായിരുന്നു വിവാഹം.

കൊറോണ: വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സംസ്ഥാനത്ത് വിലക്ക് ഏര്‍പെടുത്തിയ മുഖ്യമന്ത്രി തന്നെ ബി ജെ പി നേതാവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു; സത്ക്കാരത്തിനെത്തിയത് 3000 പേര്‍; വിവാദം ചൂടുപിടിക്കുന്നു

ബി ജെ പി എം എല്‍ സി മഹന്തേഷ് കവതഗിമത്തിന്റെ മകളുടെ വിവാഹം ഞായറാഴ്ച ബെല്‍ഗാമില്‍ വെച്ചാണ് നടന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റിവെക്കണമെന്നും, അഥവ നടത്തുകയാണെങ്കില്‍ ചടങ്ങിന് മാത്രമാകണമെന്നും 100ല്‍ അധികം പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉത്തരവിട്ടത്.

എന്നാല്‍ ബെല്‍ഗാമിലെ ഉദ്യാംബാഗ് വ്യവസായ മേഖലയിലെ ഷാഗണ്‍ ഗാര്‍ഡനില്‍ വെച്ചുനടന്ന വിവാഹത്തിന് സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. സര്‍ക്കാര്‍ ഉത്തരവിനേയും മുഖ്യമന്ത്രിയുടെ ഉത്തരവിനേയും മറികടന്ന് മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പങ്കെടുത്തു എന്നത് വളരെയധികം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഖാനാപൂര്‍ റോഡില്‍ വിവാഹത്തിനെത്തിയവരുടൈ നൂറുകണക്കിന് കാറുകളാണ് പാര്‍ക്ക് ചെയ്തിരുന്നത്. വിവാഹ മണ്ഡപം പൂക്കള്‍ കൊണ്ടും മറ്റു വസ്തുക്കള്‍കൊണ്ടും മനോഹരമാക്കി ആര്‍ബാഢമാക്കിയിട്ടുണ്ട്. വിവാഹ വേദിക്ക് സമീപത്തായി കൊറോണ വൈറസിനെതിരെ ബോധവത്ക്കരണം നടത്തുന്ന രണ്ട് വലിയ ബോര്‍ഡുകളും ഉണ്ടായിരുന്നു.

കേന്ദ്ര റെയില്‍വൈ മന്ത്രി സുരേഷ് അംഗാഡി, മന്ത്രിമാരായ ശ്രീമന്ത് പാട്ടീല്‍, എം എല്‍ എ മഹേഷ് കുന്തല്ലി തുടങ്ങി ബി ജെ പിയിലെ നിരവധി നേതാക്കളും, കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഇവരെ കൂടാതെ നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ 11മണിയോടെ വിവാഹ വേദിയിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറോളം വേദിയില്‍ ചെലവഴിച്ചു. വധൂ- വരന്‍മാരെ അനുഗ്രഹിക്കുകയും ചടങ്ങിനെത്തിയ നേതാക്കളുമായി സംസാരിച്ചുമാണ് വേദി വിട്ടത്.

വിവാഹത്തിന് പങ്കെടുക്കാന്‍ സാമ്പ്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കൊറോണ വൈറസിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്;

കൊറോണയെ നേരിടാന്‍ സംസ്ഥാനം ഫലപ്രദമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. ഒരു ലക്ഷത്തോളം പേര്‍ വൈറസ് ബാധയുണ്ടോ എന്ന് പരിശോധന നടത്തി. ഇതില്‍ നൂറുപേര്‍ നിരീക്ഷണത്തിലാണ്. ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചു. എന്നാല്‍ നിയന്ത്രണ വിധേയമായ സാഹചര്യമാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥര്‍ സമയത്തിനനുസരിച്ച് തന്നെ പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Keywords:  Karnataka CM attends grand wedding, despite restrictions due to COVID-19, News, Marriage, Politics, BJP, Chief Minister, Controversy, Health, Health & Fitness, Visitors, Vehicles, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia