മഅദ നിയുടെ ചികിത്സാകാര്യത്തില്‍ ഉറപ്പു ലഭിച്ചതായി ഇ.ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഅദ നിയുടെ ചികിത്സാകാര്യത്തില്‍ ഉറപ്പു ലഭിച്ചതായി ഇ.ടി
ബാംഗ്ലൂര്‍: മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഇടപെടാമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയതായി മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. മഅദനിക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി ചര്‍ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെയാണ് ഇ.ടി. തനിക്ക് ലഭിച്ച ഉറപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.

നിയമാനുസൃതമായി മഅദനിയുടെ ജാമ്യത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മഅ്ദനിയുടെ ആരോഗ്യറിപോര്‍ട്ട് ഗൗരവത്തോടെ പരിഗണിക്കുമെന്നും ഷെട്ടാര്‍ പറഞ്ഞതായി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

രാവിലെ അബ്ദുറഹ്മാന്‍ രണ്ടത്താണിയോടും കെ.എം.സി.സി. നേതാക്കളോടുമൊപ്പമാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ മഅദനിയെ പരപ്പന അഗ്രഹാര ജയിലില്‍ ചെന്നു കണ്ടത്. ഒരു മണിക്കൂറോളം മഅദനിയുമായി ചെലവഴിച്ച നേതാക്കള്‍ മഅ്ദനിയുടെ അവസ്ഥയുടെ ഭീകരത പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. പൂര്‍ണമായും കാഴ്ച നശിച്ച വലതുകണ്ണിനെ കുറിച്ചും മുറിഞ്ഞ കാലില്‍ തരിപ്പ് അനുഭവപ്പെടുന്നതിനെ കുറിച്ചും മഅ്ദനി സംസാരിച്ചെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.

Keywords:  Abdul Nasar Madani, Treatment, E.T Muhammed Basheer, Karnataka, Muslim-League, Leader, Chief Minister, Media, Health, Report, Press meet, Bangalore, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia