Endoscopy | വസ്ത്രം ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങി; അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയുടെ ചെറുകുടലില്‍ തറച്ച സേഫ്റ്റി പിന് ശസ്ത്രക്രിയയില്ലാതെ നീക്കം ചെയ്തു
Nov 19, 2022, 11:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) യുവതിയുടെ ചെറുകുടലില്‍ തറച്ച ഹിജാബ് സേഫ്റ്റി പിന് ബേബി മെമോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്ലാതെ എന്‍ഡോസ്കോപിയിലൂടെ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് ചാല സ്വദേശിനിയായ യുവതി കടുത്ത വയറുവേദനയുമായി അത്യാഹിത വിഭാഗത്തിലെത്തിയത്.
വസ്ത്രം ശരിയാക്കുന്നതിനിടെ കടിച്ചുപിടിച്ച സേഫ്റ്റി പിന് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഏതാനും മണിക്കൂറിനുള്ളില്‍ വയറ്റില്‍ വേദനയുണ്ടാകുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിന് ചെറുകുടലില്‍ തറച്ചതായി കണ്ടെത്തി. പിന്നീട്, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ച പ്രകാരം എന്‍ഡോസ്കോപിയിലൂടെ സൂചി പുറത്തെടുക്കുകയായിരുന്നു.
ചെറുകുടലിലെത്തുന്ന മൂര്‍ചയേറിയ വസ്തുക്കള്‍ ശസ്ത്രക്രിയയില്ലാതെ നീക്കം ചെയ്യുന്നത് അപൂര്‍വമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സീനിയര്‍ കന്സല്ടന്റ് ഡോക്ടര്‍ അതുല്‍ ഹരീന്ദ്രന്റെ നേതൃത്വത്തിലാണ് യുവതിയുടെ ചെറുകുടലില്‍നിന്ന് എന്‍ഡോസ്കോപി വഴി സൂചി നീക്കം ചെയ്തത്.
മൂര്‍ചയേറിയ വസ്തുക്കള്‍ കടിച്ചു പിടിച്ച് വസ്ത്രം ശരിയാക്കുമ്പോള്‍ ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണെന്നും സൂചി പോലുള്ള വസ്തുക്കള്‍ വായില്‍ വയ്ക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
Keywords: News,Kerala,State,Kannur,Health,Treatment,Woman,Local-News,hospital,Doctor,Health and Fitness, Kannur: Safety pin stuck in woman's stomach removed through endoscopy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

