കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.05.2020) കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. കേളകം സ്വദേശി തങ്കച്ചന്‍ വരപ്പൊത്തുകുഴി( 54 )ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സംസ്‌കാരം പിന്നീട് നടത്തും, മൃതദേഹം നാട്ടിലേക്കു കൊണ്ടുവന്ന് സംസ്‌കാരം നടത്തുന്ന കാര്യത്തില്‍ യു എ ഇ സര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് ബന്ധുക്കള്‍.

ഇതിനിടെ കുവൈത്തില്‍ വെളളിയാഴ്ച നാല് മരണം കൂടി സ്ഥിരീകരിച്ചു. 45 വയസ്സുള്ള ഒരു ഇന്ത്യക്കാരനടക്കം നാല് പേര്‍ കൂടി മരണപ്പെട്ടതോടെ കുവൈത്തില്‍ രോഗബാധയേറ്റ് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മുപ്പതായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് രണ്ടു മലയാളികളും മരണപ്പെട്ടിരുന്നു. ഇന്നൊരു ദിവസം മാത്രം 353 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 103 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

രാജ്യത്ത് ആകെ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 1997 ആയി വര്‍ധിച്ചിട്ടുണ്ട്. 4,377 പേര്‍ക്കാണ് ഇതുവരെയായി കുവൈത്തില്‍ രോഗാബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് സഞ്ചരിക്കുന്ന മൊബൈല്‍ പരിശോധന യൂണിറ്റ് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവഴി വിവിധ ആശുപത്രികളിലെ തിരക്ക് കുറക്കാന്‍ കഴിയുമെന്നും അധികൃതര്‍ കരുതുന്നുണ്ട്.

അതേസമയം, കൊവിഡ്-19 പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജിസ്റ്റര്‍ ചെയ്യുന്നതിന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. നിലവില്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും എംബസി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്ന മുറക്ക് എംബസിയുടെ വെബ് സൈറ്റിലും, സോഷ്യല്‍ മീഡിയയിലൂടെയും അറിയിപ്പുകള്‍ ലഭ്യമാക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

Keywords:  Kannur native dies in Kuwait due to corona, Kannur, News, Health & Fitness, Health, Dead Body, Report, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia