Toddler Died | ബെംഗളൂറില്‍ ഫ്‌ലാറ്റ് വൃത്തിയാക്കുന്നതിനായി അടിച്ച കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു; മാതാപിതാക്കള്‍ ചികിത്സയില്‍
Aug 2, 2022, 13:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) മലയാളിയായ 8 വയസുകാരി കീടനാശിനി ശ്വസിച്ച് മരിച്ചതായി പൊലീസ്. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും ആശുപത്രിയില്‍ ചികിത്സയിലാണ്. വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് വിഷബാധയേറ്റത്.
സംഭവത്തെ കുറിച്ച് ഹൈഗ്രൗന്‍ഡ് പൊലീസ് പറയുന്നത് ഇങ്ങനെ: ഉടമ, ഫ്‌ലാറ്റ് വൃത്തിയാക്കുന്നതിനായി കീടനാശിനി അടിച്ചതാണ് ദാരുണ സംഭവത്തിലേക്ക് വഴിവച്ചത്. വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം ഫ്‌ലാറ്റില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. കര്‍ണാടക സ്വദേശിയുടെ ഉടസ്ഥതിയിലുള്ളതാണ് ഫ്‌ലാറ്റ്.
പെയിന്റിങ് ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകള്‍ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് പോയി. തിങ്കളാഴ്ച പുലര്‍ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂര്‍ത്തിയായ ഫ്‌ലാറ്റിലെത്തി യാത്രാക്ഷീണം കൊണ്ട് ഉറങ്ങി. രണ്ട് മണിക്കൂര്‍ കഴിഞ്ഞതും തളര്‍ച അനുഭവപ്പെട്ടു.
യാത്രാക്ഷീണമെന്ന് കരുതി ചായ ഉണ്ടാക്കി കുടിച്ചു. പിന്നാലെ എട്ട് വയസുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിനോദ് -നിഷ ദമ്പതികള്‍ക്ക് അഹാന ജനിച്ചത്. മകളുടെ മരണവിവരം അറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിഷ. കേസെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

