പരിയാരം മെഡികല്‍ കോളജില്‍ 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 19.03.2022) കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജില്‍ 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി. 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരേയും ഉള്‍പെടെ 668 പേരെ സര്‍വീസില്‍ ഉള്‍പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.  
Aster mims 04/11/2022

37 പ്രൊഫസര്‍, 34 അസോസിയേറ്റ് പ്രൊഫസര്‍, 50 അസിസ്റ്റന്റ് പ്രൊഫസര്‍, 26 ലക്ചറര്‍ തസ്തികളിലാണ് അധ്യാപകരെ ഉള്‍പെടുത്തിയിരിക്കുന്നത്. രണ്ട് നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരെ ഉള്‍കൊള്ളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പരിയാരം മെഡികല്‍ കോളജില്‍ 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി


പരിയാരം മെഡികല്‍ കോളജ്, പരിയാരം ദന്തല്‍ കോളജ്, അകാഡമി ഓഫ് ഫാര്‍മസ്യൂടികല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റിയൂട് ഓഫ് പാരമെഡികല്‍ സയന്‍സസ് എന്നിവ സര്‍കാര്‍ ഏറ്റെടുക്കുകയും മെഡികല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. 

മെഡികല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെയാണ് സര്‍വീസില്‍ സ്ഥിരപ്പെടുത്തി ഉള്‍പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Keywords:  News, Kerala, State, Thiruvananthapuram,Medical College, Pariyaram, Kannur, Health, Health Minister, Nurses, Teachers, Kannur Medical College: 668 teachers and nursing staff have been made permanent
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia