കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക് നൈറ്റ് ഷെൽട്ടർ; മന്ത്രി ഉദ്ഘാടനം ചെയ്തു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.
● താഴത്തെ നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ടോയ്‌ലറ്റുകൾ.
● മുകളിലത്തെ നിലയിൽ 12 കിടക്കകളുള്ള ഹാൾ സജ്ജമാക്കി.
● പുതിയ ആംബുലൻസിനായി 18 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
● ഫാർമസി, ലാബ് മുൻവശത്ത് ഷീറ്റ് ഇടുകയും വാഷിംഗ് ഏരിയയും മുഴുവൻ സമയ ക്യാഷ് കൗണ്ടറും നിർമിച്ചു.
കണ്ണൂർ: (KVARTHA) ജില്ലാ ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള നൈറ്റ് ഷെൽട്ടർ രജിസ്‌ട്രേഷൻ മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിക്ക് പുതിയ ആംബുലൻസിനായി 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നൈറ്റ് ഷെൽട്ടർ നിർമിച്ചത്. രണ്ടു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ടോയ്‌ലറ്റുകളും, മുകളിലത്തെ നിലയിൽ ഒരു ഹാളും 12 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഫാർമസി, ലാബ് എന്നിവയുടെ മുൻവശം ഷീറ്റ് ഇടുകയും വാഷിംഗ് ഏരിയ, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ക്യാഷ് കൗണ്ടർ എന്നിവയും നിർമിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എൻ വി ശ്രീജിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് എന്നിവർ മുഖ്യാതിഥികളായി.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ എം ഒ സുമിൻ മോഹൻ, എച്ച് എം സി അംഗങ്ങളായ ടി പി വിജയൻ, സി പി സന്തോഷ് കുമാർ, ആശുപത്രി ലേ സെക്രട്ടറിയും ട്രഷററുമായ എ പി സജീന്ദ്രൻ, സി എൻ ഒ ഇൻ ചാർജ് ശാന്ത പയ്യ, സ്റ്റാഫ് സെക്രട്ടറി സി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ പുതിയ സൗകര്യത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാമോ? ആശുപത്രിക്കുള്ള ഈ സഹായത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Night Shelter for patient bystanders was inaugurated at Kannur District Hospital built with a 50 lakh fund.
#KannurHospital #NightShelter #RamachandranKadannappally #DistrictHospital #KeralaHealth #Kannur