SWISS-TOWER 24/07/2023

E-Health | രോഗികള്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി; ഇനി മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ്

 
Kannur District Hospital Goes Digital with New E-Health System
Kannur District Hospital Goes Digital with New E-Health System

Photo: Arranged

ADVERTISEMENT

● ആര്‍എംഒ ഡോ. സുവിന്‍ മോഹന്‍ ആണ് ഇക്കാര്യം അറിയിച്ചത്
● രോഗികള്‍ക്ക് സൗകര്യപ്രദമായ സമയം അനുസരിച്ചുള്ള ടോക്കണ്‍ എടുക്കാം

കണ്ണൂര്‍: (KVARTHA) രോഗികള്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നു. ഇതോടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് ആര്‍എംഒ ഡോ. സുവിന്‍ മോഹന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കുക എന്നും അദ്ദേഹം അറിയിച്ചു. 

Aster mims 04/11/2022

ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി www(dot)ehealth(dot)kerala(dot)gov(dot)in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് നിശ്ചിത തീയതിയില്‍ ആശുപതികളിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് ഉള്ള എല്ലാ ആശുപത്രികളിലും ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കാം. രോഗികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സമയം അനുസരിച്ചുള്ള ടോക്കണ്‍ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇ-ഹെല്‍ത്ത് പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ഒറ്റ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയും. അതുകൊണ്ടുതന്നെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍, രോഗികള്‍ക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകള്‍ കൊണ്ടു നടക്കേണ്ടിവരില്ല. ടെസ്റ്റുകള്‍ ആവര്‍ത്തിച്ചു ചെയ്യേണ്ടിയും വരില്ല. ഇത് ഒരു നേട്ടം തന്നെയാണ്.


രോഗനിര്‍ണയം മുതല്‍ ചികിത്സ നല്‍കല്‍ വരെ ഇതു വേഗത്തിലാക്കും. പുതിയ പദ്ധതി വരുന്നതോടെ ഒപി ടിക്കറ്റിനായി ജില്ലാ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നത് നേട്ടമാണ്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് ഇ ഹെല്‍ത്തിന്റെ ട്രയല്‍ ഇപ്പോള്‍ നടത്തുന്നത്. തിരക്ക് കുറക്കാനായി നാല് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും അധികം രോഗികള്‍ വരുന്ന ആശുപത്രിയായി ജില്ലാ ആശുപത്രി മാറിയിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ഒരു ദിവസം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് എത്തുന്നത്. ജില്ലാ ആശുപത്രിയില്‍ നിശ്ചയിക്കുന്ന വൊളണ്ടിയര്‍മാര്‍ അല്ലാതെ പുറത്തുനിന്നുള്ള വൊളണ്ടിയര്‍മാരെ ഒഴിവാക്കണം. 

അത് ആശുപത്രിയുടെ സേവനങ്ങളെ ബാധിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം നടക്കുന്നത് മൂലമാണ് ഇപ്പോള്‍ സമയം എടുക്കുന്നത്. പുതിയ ബ്ലോക്ക് പദ്ധതി ഡിസംബറില്‍ ഉദ് ഘാടനം ചെയ്യും. അതില്‍ ബാക്കിയുള്ള 15 കോടി ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായും പ്രസിഡന്റ് അറിയിച്ചു.

#ehealth #kannur #kerala #healthcare #hospital #onlinebooking

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia