കണ്ണൂരിൽ പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ ഫലം പുറത്ത്: സ്ഥിരീകരണം


● പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ പരിശോധന നടത്തി.
● രക്തസാമ്പിളും നട്ടെല്ലിൽ നിന്ന് എടുത്ത നീരും പരിശോധിച്ചു.
● കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു.
● ജൂൺ 28 ശനിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്.
കണ്ണൂർ: (KVARTHA) തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശി ഹരിത് എന്ന കുട്ടിയുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ്.
കുട്ടിയുടെ രക്തസാമ്പിളും നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീരിന്റെ സാമ്പിളും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി ജൂൺ 28 ശനിയാഴ്ചയാണ് മരണപ്പെട്ടത്.
പേവിഷബാധയെയും തെരുവുനായ്ക്കളുടെ ശല്യത്തെയും കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Rabies confirmed in child who died in Kannur after dog attack.
#Kannur #Rabies #StrayDogAttack #HealthAlert #Kerala #PublicHealth