Precautions | കണ്ണൂരിലെ ആഫ്രികന്‍ പനി: 154 പന്നികളുടെ ദയാവവധം പൂര്‍ത്തിയാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോര പ്രദേശമായ കണിച്ചാറില്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളുടെ ദയാവധവും ശാസ്ത്രീയമായ മറവ് ചെയ്യലും പൂര്‍ത്തിയായി. മൃഗസംരക്ഷണ വകുപ്പിലെ 20 അംഗ ദ്രുതകര്‍മസേനയാണ് ഇതിന് നേതൃത്വം നല്‍കിയത്. കര്‍ഷകന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദയാവധം നിര്‍ത്തിവച്ചിരുന്നു.
Aster mims 04/11/2022

നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനായി തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ, കേളകം ഇന്‍സ്പെക്ടര്‍ അജയകുമാര്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ കര്‍ഷകനോട് ആശയവിനിമയം നടത്തി. തുടര്‍ന്ന് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കര്‍ഷകന്‍ നടപടികളോട് സഹകരിക്കാന്‍ തയ്യാറായി.

Precautions | കണ്ണൂരിലെ ആഫ്രികന്‍ പനി: 154 പന്നികളുടെ ദയാവവധം പൂര്‍ത്തിയാക്കി


ഫാമില്‍ ആകെ 154 പന്നികളെ രോഗനിര്‍ണയം നടത്തി ദയാവധം ചെയ്തു. കേന്ദ്ര സര്‍കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗരേഖ പ്രകാരം ഇലക്ട്രിക് സ്റ്റനിങ് ആന്‍ഡ് സ്റ്റികിങ് രീതിയിലാണ് ഇത് നടപ്പാക്കിയത്. ദയാവധം പൂര്‍ത്തിയായെങ്കിലും ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് കര്‍ഷകരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കണ്ണൂര്‍ ജില്ലയിലെ പന്നിഫാമുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടത്തി പന്നിയിറിച്ചി കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്.

Keywords:  News,Kerala,State,Kannur,Health,Animals,Farmers,District Collector,Top-Headlines,Trending,Killed, Kannur: African swine fever; Euthanasia of 154 pigs completed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia