കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി എം പി രാഷ്ട്രപതി ഭവനിലും എത്തി, പൊതുപരിപാടികള്‍ റദ്ദാക്കി രാഷ്ട്രപതി; കനിക കപൂറിനെതിരെ അലക്ഷ്യമായി പെരുമാറിയതിന് കേസ്
Mar 21, 2020, 11:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.03.2020) കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. 'അലക്ഷ്യമായി പെരുമാറി', പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്. ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്നൗവിലെ കിങ്ങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
ലണ്ടനില്‍ പോയ വിവരം മറച്ചുവെച്ചെ കനിക തിരികെയെത്തിയ ശേഷം സെലിബ്രിറ്റി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ കനികയ്ക്കൊപ്പം ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന് ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബോളിവുഡ് സെലിബ്രേറ്റികളും പങ്കെടുത്തിരുന്നു. കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ബി ജെ പി എം പി ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്റൈനില്‍ ആണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഗായിക അതേസമയം, ദുഷ്യന്ത് സിംഗ് രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം വിരുന്നില്‍ പങ്കെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ പൊതു പരിപാടികളൊക്കെ റദ്ദാക്കിയതായി രാഷ്ട്രപതി ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എം പിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.
Keywords: News, National, India, New Delhi, Health, Diseased, BJP, Bollywood, Singer, President, Ram Nath Kovind, Kanika Kapoor Meet BJP MP; MP Attends Rashtrapati Bhavan, cancels public functions
ലണ്ടനില്‍ പോയ വിവരം മറച്ചുവെച്ചെ കനിക തിരികെയെത്തിയ ശേഷം സെലിബ്രിറ്റി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ കനികയ്ക്കൊപ്പം ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന് ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബോളിവുഡ് സെലിബ്രേറ്റികളും പങ്കെടുത്തിരുന്നു. കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ബി ജെ പി എം പി ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്റൈനില്‍ ആണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഗായിക അതേസമയം, ദുഷ്യന്ത് സിംഗ് രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം വിരുന്നില്‍ പങ്കെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ പൊതു പരിപാടികളൊക്കെ റദ്ദാക്കിയതായി രാഷ്ട്രപതി ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എം പിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.