മരണങ്ങള്‍ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുന്നു; സര്‍കാര്‍ രേഖയിലുള്ളത് യഥാര്‍ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമെന്ന് കെ സുരേന്ദ്രന്‍
Jul 2, 2021, 17:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.07.2021) കോവിഡ് മരണങ്ങളില്‍ സര്‍കാര്‍ രേഖയിലുള്ളത് യഥാര്‍ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോവിഡ് മരണങ്ങള്‍ സര്‍കാര്‍ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മരിച്ചത് കോവിഡായാണെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം. കേന്ദ്രസര്‍കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്പര്‍ വണ്‍ കേരളം എന്ന പ്രൊപഗന്‍ഡ സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍കാര്‍ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍ നിന്നും ഒഴിവാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഐസിഎംആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തുടക്കം മുതലേ കേന്ദ്രനയത്തിന് വിപരീതമായാണ് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം. രാജ്യം മുഴുവന്‍ കോവിഡിനെ അതിജീവിച്ചപ്പോഴും കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണം ഇതാണ്. തെറ്റായ നെഗറ്റീവ് റിപോര്‍ടുകളും പരിശോധന വൈകിയതും കാരണമാണ് കേരളത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത് എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപോര്‍ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാന്‍ കാരണം. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാനാണ് സര്‍കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Keywords: K Surendran says only one third of the actual deaths are in the government records, Thiruvananthapuram, News, Health, Health and Fitness, Health Minister, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

