എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രി; കോവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സര്‍കാര്‍ ഏറ്റെടുക്കണമെന്ന് കെ സുരേന്ദ്രന്‍
Aug 12, 2021, 15:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 12.08.2021) കേരളത്തില്‍ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചിയില്‍ നടന്ന നാഷനല്‍ ഹെല്‍ത് വോളന്റിയേര്‍സിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ അധ്യക്ഷ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നാഷനല്‍ ഹെല്‍ത് വോളന്റിയേര്‍സിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ വേണ്ടത് കേരളത്തിലാണ്. കോവിഡ് പ്രതിരോധം പൂര്‍ണമായും തകര്‍ന്നത് ഇവിടെയാണ്. പിണറായി സര്‍കാരിന്റെ അവകാശവാദങ്ങള്‍ എല്ലാം വെറും വാചക കസര്‍ത്ത് മാത്രമായിരുന്നു. ഇന്‍ഡ്യയിലെ ആകെയുള്ള കോവിഡ് കേസുകളില്‍ 52 ശതമാനവും കേരളത്തിലാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തി. ഈ മാസം അവസാനമാകുമ്പോഴേക്കും 20ല്‍ എത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. യുപിയില്‍ പ്രതിദിന കേസുകള്‍ 100ല്‍ താഴെയാണെന്ന് ഓര്‍കണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കോവിഡിനെ പിടിച്ചുകെട്ടി.എന്നാല്‍ അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകര്‍ത്തത്.
വീഴ്ചകളില്‍ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സര്‍കാരിന്റെ പ്രശ്‌നം. ഏറ്റവും അധികം രോഗികളെ കണ്ടെത്തുന്നത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഇരട്ടി ടെസ്റ്റ് ദിനംപ്രതി നടത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ഇത്രയും കേസ് റിപോര്‍ട് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറയണം.
കേരളത്തില്‍ വാക്‌സിനേഷന് സ്‌പോട് രജിസ്‌ട്രേഷനാണ് നടക്കുന്നത്. ഓണ്‍ലൈനില്‍ സ്ലോട് കിട്ടാനില്ല. വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നത്. ക്വാറന്റയിന്‍ കാര്യത്തിലും കണ്ടയിന്‍മെന്റ് സോണുകളുടെ കാര്യത്തിലും ദേശീയ നയം പിന്തുടരാന്‍ കേരളം തയ്യാറായില്ല. പോപ്പുലേഷന്‍ ഡെന്‍സിറ്റിയാണ് കോവിഡിന് കാരണമെന്നാണ് ഇപ്പോള്‍ പറയുന്നത്.
രാജ്യത്തെ വന്‍ നഗരങ്ങളുമായി ഡെന്‍സിറ്റിയില്‍ കേരളത്തെ താരതമ്യം ചെയ്യാനാകുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. മരണനിരക്ക് കുറച്ചുകാണിച്ചും ടെസ്റ്റുകളുടെ എണ്ണം കുറച്ചും തട്ടിപ്പ് നടത്തുകയായിരുന്നു ആരോഗ്യവിഭാഗം. എന്നാല്‍ ആരോഗ്യമന്ത്രി പറയുന്നത് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചുവെന്നാണ്. എന്നാല്‍ എന്ത് കാര്യത്തിനാണ് കേരളത്തെ അഭിനന്ദിക്കേണ്ടതെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.
Keywords: K Surendran Criticized Pinarayi Vijayan, Kochi, News, Politics, BJP, Criticism, K Surendran, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

