ലോ​ക്ക് ഡൗ​ണ്‍: ഗുജറാത്തിൽ കുടുങ്ങിയ ചരക്ക് ലോറി ഡ്രൈവർമാർക്ക് മോചന വഴി തുറന്ന് കെ സുധാകരൻ എം പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 28.03.2020) ഗുജറാത്തിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർമാർക്ക് ആശ്വാസമായി കെ സുധാകരൻ എം പി. രാജ്യമാകെയുണ്ടായ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ അ​സ്‌​ലാ​ലി​യി​ല്‍ കു​ടു​ങ്ങി​യ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ലോ​റി ഡ്രൈ​വ​ര്‍​മാ​ർക്കാണ് എം പി രക്ഷകനായത്. കെ ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ഇവർ നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു.

ഗുജറാത്തിലേക്ക് ച​ര​ക്കു​മാ​യി പോ​യ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം, വ​സ്ത്രം, മ​രു​ന്നു​ക​ള്‍, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ കി​ട്ടാ​താ​യ​തോ​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ സം​ഘം കെ ​സു​ധാ​ക​ര​ന്‍ എം​പി​യെ പ്ര​യാ​സ​ങ്ങ​ള്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ക് ഡൗ​ണ്‍: ഗുജറാത്തിൽ കുടുങ്ങിയ ചരക്ക് ലോറി ഡ്രൈവർമാർക്ക് മോചന വഴി തുറന്ന് കെ സുധാകരൻ എം പി

എം പി ഉടൻ തന്നെ ഡ്രൈ​വ​ര്‍​മാ​രു​ടെ ബു​ദ്ധി​മു​ട്ട് ഗു​ജ​റാ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി അ​നി​ല്‍ മു​ഖിം​ഗി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ഗു​ജ​റാ​ത്ത് ഡി​ജി​പി​യു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കൂ​ടി സം​ഘം സ​ഞ്ച​രി​ക്കു​ന്ന ഓ​രോ ജി​ല്ല​ക​ളി​ലെ​യും ക​ല​ക്ട​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സം​വി​ധാ​ന​വും എം​പി​യു​ടെ ഓ​ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തി.

ര​ണ്ടു​ദി​വ​സ​മാ​യി ഏ​റെ മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘം കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന് അ​നു​മ​തി ല​ഭ്യ​മാ​യ​തോ​ടെ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ര്യ​ങ്ങ​ള്‍ എം​പി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ സി​നി​മോ​ന്‍ പ​റ​ഞ്ഞു.

Keywords:  K Sudhakaran MP helps lorry drivers who trapped in Gujarat, Kannur, News, Gujarat, Health, Health & Fitness, Minister, Politics, Phone call, Maharashtra, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia