ലോക്ക് ഡൗണ്‍: ഗുജറാത്തിൽ കുടുങ്ങിയ ചരക്ക് ലോറി ഡ്രൈവർമാർക്ക് മോചന വഴി തുറന്ന് കെ സുധാകരൻ എം പി
Mar 28, 2020, 13:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 28.03.2020) ഗുജറാത്തിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർമാർക്ക് ആശ്വാസമായി കെ സുധാകരൻ എം പി. രാജ്യമാകെയുണ്ടായ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ അസ്ലാലിയില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ലോറി ഡ്രൈവര്‍മാർക്കാണ് എം പി രക്ഷകനായത്. കെ സുധാകരന് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവർ നാട്ടിലേക്ക് യാത്രതിരിച്ചു.
ഗുജറാത്തിലേക്ക് ചരക്കുമായി പോയ ലോറികള്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കിട്ടാതായതോടെ ഡ്രൈവര്‍മാരുടെ സംഘം കെ സുധാകരന് എംപിയെ പ്രയാസങ്ങള്‍ അറിയിക്കുകയായിരുന്നു.
എം പി ഉടൻ തന്നെ ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ട് ഗുജറാത്ത് ചീഫ് സെക്രട്ടറി അനില്‍ മുഖിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഗുജറാത്ത് ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കൂടി സംഘം സഞ്ചരിക്കുന്ന ഓരോ ജില്ലകളിലെയും കലക്ടര്‍മാരുമായി ബന്ധപ്പെടാനുള്ള സംവിധാനവും എംപിയുടെ ഓഫീസ് ഏര്‍പ്പെടുത്തി.
രണ്ടുദിവസമായി ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്ന ഡ്രൈവർമാരുടെ സംഘം കേരളത്തിലേക്കു മടങ്ങുന്നതിന് അനുമതി ലഭ്യമായതോടെ വളരെയധികം സന്തോഷത്തിലാണെന്ന് ഡ്രൈവര്‍മാരുടെ കാര്യങ്ങള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ സിനിമോന്‍ പറഞ്ഞു.

Keywords: K Sudhakaran MP helps lorry drivers who trapped in Gujarat, Kannur, News, Gujarat, Health, Health & Fitness, Minister, Politics, Phone call, Maharashtra, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.