കെ സുധാകരന്‍ എംപി അയ്യായിരം പി പി ഇ കിറ്റുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 20.05.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എംപിമാരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് വാങ്ങുന്നതിന് കെ സുധാകരന്‍ എംപി അനുവദിച്ച 50 ലക്ഷം രൂപയില്‍ നിന്നുള്ള ആദ്യഘട്ട ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. 5000 പിപിഇ കിറ്റുകളും, ജില്ലാ ആശുപത്രിയിലേക്ക് വേണ്ടി ആധുനികമായ രണ്ട് വെന്റിലേറ്ററുകളും, 52,000 ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കുകളും, 5600 എന്‍ 95 മാസ്‌കുകളും 15 ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുമാണ് ആരോഗ്യവകുപ്പ് കെ സുധാകരന്‍ എംപി അനുവദിച്ച തുക കൊണ്ട് വാങ്ങുന്നത്.
കെ സുധാകരന്‍ എംപി അയ്യായിരം പി പി ഇ കിറ്റുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി

ആദ്യ ഘട്ടത്തില്‍ ലഭ്യമായ 52,000 മൂന്ന് ലയര്‍ മാസ്‌ക്, 5600 എന്‍-95 മാസ്‌ക് ,15 ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍ എന്നിവയാണ് കലക്ട്രേറേറ്റില്‍ വച്ച് ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക്ക് എന്നിവര്‍ ചേര്‍ന്ന് കെ സുധാകരന്‍ എംപിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.


Keywords:  Kannur, Kerala, News, K.Sudhakaran, MP, Health, Department, K Sudhakaran MP handed over 5000 PPE kits to the Health Department
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia