കണ്ണൂരില്‍ കൊറോണ പ്രതിരോധത്തില്‍ സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; ആരോപണവുമായി കെ സുധാകരനും കെ എം ഷാജിയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 04.04.2020) കണ്ണൂരില്‍ കൊറോണ പ്രതിരോധത്തില്‍ സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി കെ സുധാകരന്‍ എംപി ആരോപിച്ചു. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളെ വിളിക്കുന്നില്ല. ബോധപൂര്‍വം അവഗണിക്കുകയാണ്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ നമ്പര്‍ കിട്ടിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും കെ സുധാകരന്‍ എംപി യോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ കെ എം ഷാജി എംഎല്‍എയും ആവശ്യപ്പെട്ടു.

കണ്ണൂരില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ സുധാകരന്‍ എംപിയും, കെ എം ഷാജി എംഎല്‍എയും സംസ്ഥാന സര്‍ക്കാരിനും, ജില്ലാ ഭരണകൂടത്തിനും എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

കണ്ണൂരില്‍ കൊറോണ പ്രതിരോധത്തില്‍ സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; ആരോപണവുമായി കെ സുധാകരനും കെ എം ഷാജിയും

കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എം പിയെയോ യു ഡി എഫ് എം എല്‍ എമാരെയോ ജില്ലാ ഭരണകൂടം പങ്കെടുപ്പിക്കുന്നില്ല. കൊറോണ ദുരിതാശ്വാസത്തിന്റെ പേരില്‍ ഇടത് പക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും കെ സുധാകരന്‍ എം പി ആരോപിച്ചു.

ഡി വൈ എഫ് ഐ രാഷ്ട്രീയ നേട്ടത്തിനായി കമ്മ്യൂണിറ്റി കിച്ചന്‍ ഏറ്റെടുത്തു നടത്തുന്നു. സര്‍ക്കാര്‍ സൗജന്യങ്ങള്‍ പാര്‍ട്ടിയുടേതാക്കുന്നതായും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ നമ്പര്‍ എം വി ജയരാജന് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തണം, നിരീക്ഷണത്തില്‍ ഉള്ളവരെ എം വി ജയരാജന്‍ ഫോണ്‍ വിളിച്ച സംഭവം കുറ്റകരമായ നടപടിയാണെന്നും ഇക്കാര്യത്തില്‍ കേസെടുക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ തോമസ് ഐസക് ഭീഷണിപ്പെടുത്തുന്നു, ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി ശമ്പളം പിടിച്ചെടുക്കാന്‍ സാധിക്കില്ല, ഇത് കേരളമാണെന്ന് ധനമന്ത്രി ഓര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. മാനസികാരോഗ്യമുള്ള ആളുകള്‍ പ്രധാനമന്ത്രിയെപ്പോലെ പറയില്ല. പാത്രം മുട്ടിയാല്‍ കൊറോണ ഓടുമോയെന്നും കെ സുധാകരന്‍ ചോദിച്ചു. കൊറോണ കാലത്ത് ഭരണരംഗത്ത് അസ്ഥിരതയുണ്ടാക്കാനാണ് എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പറേഷനില്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരു. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. കൊറോണക്കാലത്ത് രാഷ്ട്രീയം പറയരുതെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന് കെ എം ഷാജി എംഎല്‍എ പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ നമ്പര്‍ ചോര്‍ന്നത് അന്വേഷിക്കണമെന്നും കെ എം ഷാജി എംഎല്‍എ ആവശ്യപ്പെട്ടു.

Keywords:  K Sudhakaran and K M Shaji against CPM, Kannur, News, Politics, Allegation, Press meet, Phone call, CPM, Health, Health & Fitness, Salary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia