മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണെന്ന് കെ മുരളീധരന്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 19.06.2020) മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണെന്ന് കെ മുരളീധരന്‍ എംപി. രോഗികള്‍ക്ക് മാത്രമായി വിമാനം ഏര്‍പ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും പ്രവാസികളുടെ പ്രശ്നത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്നും കെ മുരളിധരന്‍ എംപി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണെന്ന് കെ മുരളീധരന്‍ എംപി

പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിനിടെയായിരുന്നു മുരളീധരന്റെ ഈ പരാമര്‍ശം.

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണെന്ന് കെ മുരളീധരന്‍ എംപി

കെ എം സി സിയും ഇന്‍കാസുമാണ് പ്രവാസികളെ കൊണ്ടുവരാന്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്. പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ക്രെഡിറ്റ് യു ഡി എഫിന് കിട്ടുമെന്ന് കരുതിയാണ് സര്‍ക്കാര്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Keywords:  K Muraleedharan about pravasi issues, Kozhikode, News, K.Muraleedaran, Criticism, Politics, Flight, Passengers, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia