ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവിനും കോവിഡ് 19 സ്ഥിരീകരിച്ചു; ഇരുവരും ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.06.2020) ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും ഡെല്‍ഹിയിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ പരിശോധനാഫലം പോസിറ്റീവ് ആയി.

ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ജ്യോതിരാദിത്യ സിന്ധ്യയും മാതാവ് മാധവി രാജെ സിന്ധ്യയും ആശുപത്രില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവിനും കോവിഡ് 19 സ്ഥിരീകരിച്ചു; ഇരുവരും ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍

നേരത്തെ ബിജെപി വക്താവ് സംബിത് പത്രയും കോവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇദ്ദേഹം പിന്നീട് രോഗമുക്തിനേടി ആശുപത്രി വിട്ടു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനും ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ ഫലം ഇതുവരെ വന്നിട്ടില്ല.

Keywords:  Jyotiraditya Scindia and mother test positive for coronavirus, admitted to Delhi hospital, New Delhi, News, Politics, Health, Health & Fitness, hospital, Treatment, BJP, Leader, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia