കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് ചൈനയാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17.09.2016) കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് ചൈനയാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ചൈന നല്‍കിയ ആയുധങ്ങളാണ് പാകിസ്ഥാന്‍ കശ്മീരില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയാണു ചൈനയുടെ നീക്കം. നാഗാലന്‍ഡിലെ സായുധകലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് ചൈനയാണെന്നും കട്ജു ആരോപിച്ചു.

കശ്മീരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്നും ചര്‍ച്ചയ്ക്കുപോയാല്‍ ഇന്ത്യ നാണം കെടുമെന്നും കട്ജു വ്യക്തമാക്കി. വിഘടനവാദികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന സര്‍വ്വകക്ഷി സംഘത്തിന്റെ ആവശ്യത്തിനുനേരെ രൂക്ഷവിമര്‍ശനമാണ് കട്ജു നടത്തിയത്. വിവരമില്ലായ്മ കൊണ്ടാണ് സര്‍വ്വകക്ഷി സംഘം ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുന്നത് . എന്നാല്‍ വിഘടനവാദികളുമായുള്ള ചര്‍ച്ചകൊണ്ട് യാതൊരു പ്രയോജനമില്ല.

രാജ്യാന്തര ഇടപെടലുകളുള്ളതിനാല്‍ അടുത്ത പത്തുപതിനഞ്ചു വര്‍ഷത്തേക്കു
കശ്മീരിലെ സ്ഥിതി ഗതികളില്‍ ഒരു മാറ്റവും ഉണ്ടാകാനിടയില്ല. കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നാണു വിഘടനവാദികളുടെ ആവശ്യം. പക്ഷെ, കശ്മീരിനു വേണ്ടത് തൊഴില്‍, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയാണ്. ഇവ നല്‍കി കശ്മീര്‍ ജനതയെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരുകളും സംഘടനകളും പരാജയപ്പെട്ടുവെന്നും കട്ജു വ്യക്തമാക്കി.

കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് ചൈനയാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

Keywords:  Justice Markandey Katju on Kashmir problem, Allegation, Criticism, China, Pakistan, Conference, Health, Food, Education, Weapons, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia