കൊവിഡോയിൽ കുടുങ്ങാതിരിക്കാൻ മാധ്യമ പ്രവർത്തകർക്ക് പണി വീട്ടിൽ തന്നെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 21.03.2020) കൊവിഡോ 19 സമൂഹ വ്യാപനം തടയുന്നതിനായി മാധ്യമ മേഖലയിലും നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി. അച്ചടി മാധ്യമ രംഗത്താണ് മാനേജ് മെന്റുകള്‍ കടുത്ത നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതു പ്രകാരം പൊതുഗതാഗതം വഴി ഓഫീ

സിലെത്തുന്നവരോട് സ്വന്തം വാഹനങ്ങളിൽ വരാനും അതിനു കഴിയുന്നില്ലെങ്കിൽ വീട്ടിലിരുന്ന് ഫോൺ, ഇന്റർനെറ്റ് സംവിധാനമുപയോഗിച്ച് ചെയ്യുവാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

കൊവിഡോയിൽ കുടുങ്ങാതിരിക്കാൻ മാധ്യമ പ്രവർത്തകർക്ക് പണി വീട്ടിൽ തന്നെ

പനിയോ ചുമയോ മറ്റുമുള്ളവരെ നിർബന്ധിത അവധിയെടുപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ചെറുകിട പത്രങ്ങളിലെ എഡിറ്റോറിയൽ ജീവനക്കാർക്കാണ് തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പിന്നീടത് വൻകിട പത്രങ്ങളിലേക്കും മാറുമെന്നാണ് സൂചന. ഇതു പ്രകാരം വിരലിൽ എണ്ണാവുന്ന എഡിറ്റോറിയൽ സ്റ്റാഫ് മാത്രമേ ഇനി ഓഫീസിലുണ്ടാവുകയുള്ളു.

ലോക്കൽ പേജുകൾ ചെയ്യാൻ പ്രാദേശിക ബ്യൂറോകളെയും ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതു പ്രകാരം എഡിറ്റോറിയൽ ജീവനക്കാർക്ക് വീടിനടുത്തുള്ള ബ്യൂറോകളിൽ പോയി പേജ് ഡിസൈൻ ചെയ്യാം. ഇതിനായി കംപ്യൂട്ടർ സംവിധാനം പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട പത്രങ്ങളെ സംബന്ധിച്ച് കൊവിഡോ 19 കടുത്ത പ്രതിസന്ധിയാണ് സുഷ്ടിക്കുന്നത്. പ്രളയത്തിനു ശേഷം നട്ടെല്ലു തകർന്ന സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യം കൂടി ഇരച്ചെത്തിയതോടെ പലതിനും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എഡിഷനുകൾ ഒന്നാക്കിയും ജീവനക്കാരെ പിരിച്ചുവിട്ടും വി ആർ എസ് പ്രഖ്യാപിച്ചുമാണ് പലതും പിടിച്ചു നിൽക്കുന്നത്.

ഈ സാഹചര്യത്തിൽ തേജസിനും തത്സമയത്തിനും ശേഷം ചെറുകിട പത്രങ്ങളിൽ മിക്കതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇതിനിടെ കൊവി ഡോ വ്യാപനം വിദേശത്തു നിന്നുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതിയെ പ്രതി കൂ
ലമായി ബാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ ടൺ ന്യൂസ് പ്രിന്റ് ശേഖരം മാത്രമേ പല പത്രസ്ഥാപനങ്ങളിലെയും പ്രിന്റിങ് പ്രസുകളിലും ബാക്കിയുള്ളു.

പുതിയവ ഇറക്കുമതി ചെയ്യാൻ അടുത്ത കാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിൽ ചില പത്രങ്ങളുടെയെങ്കിലും അച്ചടി നിർത്തിവയ്ക്കേണ്ടതായി വരും. ഇതു മാധ്യമ മേഖലയിലും തൊഴിൽ നഷ്ടമുണ്ടാക്കിയേക്കും. കൊവിഡോ 19 സമൂഹ വ്യാപനം വിവിധ ചാനലുകളിൽ ജോലി ചെയ്യുന്നവർക്കും ഭീഷണിയായിട്ടുണ്ട്.

മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയാണ് പലരും ഫീൽഡിലിറങ്ങി ജോലി ചെയ്യുന്നത്. കൊവിഡോ പടർന്നു പിടിക്കുന്ന കാസർകോട് മാധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്.

കൃത്യമായ ഭക്ഷണം പോലും കിട്ടാതെ പൊരിവെയിലിൽ ഓടിച്ചാടി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് പലരും. മാധ്യമ പ്രവർത്തകർക്കു പുറമേ ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊലീസ് ,ഓട്ടോ, ബസ് തൊഴിലാളികൾ, നഗര ശുചീകരണ തൊഴിലാളികൾ, ലോട്ടറി വിൽപനക്കാർ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ സ്ഥിതിയും അങ്ങേയറ്റം ഭീഷണിയിലാണ്.

Keywords:  Journalists work at home to avoid covid, Kannur, News, Health, Health & Fitness, Media, House, Auto & Vehicles, Internet, Threatened, Import, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia