കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഡെങ്കിപ്പനിയില്‍ നിന്നും മോചനം നേടാം കെ കെ ശൈലജ ടീച്ചര്‍
May 20, 2017, 11:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2017) ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഡെങ്കിപ്പനിയില്‍ നിന്നും മോചനം നേടാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഓരോ വ്യക്തിയും സ്ഥാപനങ്ങളും വിചാരിച്ചാല്‍ തന്നെ തൊട്ടടുത്തുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും വെള്ളം കെട്ടിനില്‍ക്കാത്ത അവസ്ഥയുണ്ടാക്കാനും അതിലൂടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്താനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ ഘടകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡെങ്കിപ്പനി ബോധവത്ക്കരണ സന്ദേശയാത്ര പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഫല്‍ഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പകര്‍ച്ച പനികളെ ചെറുക്കാനായി സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തന്നെ പകര്‍ച്ച വ്യാധികള്‍ വളരെയധികം വര്‍ധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ശക്തമായ മുന്‍കരുതലുകളെടുത്തിരുന്നതിനാല്‍ അവ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും പകര്‍ച്ചവ്യാധികള്‍ കൂടുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഇത് മുന്നില്‍ കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിന് ശ്രമിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയില്‍ ഏറിയ പങ്കും തലസ്ഥാനത്താണ്. അതിനാല്‍ ബഹുജനങ്ങളുടെ ഇടപെലും ബോധവത്ക്കരണവും അത്യാവശ്യമാണ്.
അല്‍പം പോലും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം അനുവദിക്കരുത്. പനി പിടിപെട്ടാല്‍ തുടക്കത്തിലേ തന്നെ മതിയായ ചികിത്സ തേടണം. പകര്‍ച്ച പനിയെന്ന് ബോധ്യമായാല്‍ പൂര്‍ണമായി ഭേദമാകുന്നതുവരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകരുത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളുകളില്‍ അയയ്ക്കരുത്. ഇത് മറ്റ് കുട്ടികളിലേക്ക് പെട്ടന്ന് പകരും. ജനങ്ങളില്‍ ഭയം വളര്‍ത്താതിരിക്കാനുള്ള ബോധവത്ക്കരണത്തിനായി മാധ്യമങ്ങളുടെ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആശുപത്രിയില്‍ നിന്ന് തെരുവിലേക്കിറങ്ങിവന്ന് ഡോക്ടര്‍മാര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായതിനെ ഐ എം എ യെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഡെങ്കിപ്പനി നിയന്ത്രണത്തിനായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭ മേയര്‍ അഡ്വ. വി കെ പ്രശാന്ത് പറഞ്ഞു. പനി നിയന്ത്രിക്കാനായി നഗരസഭയും നടപടികള്‍ സ്വീകരിച്ചു വരുന്നു. ഐ എം എ യുടെ ബോധവത്ക്കരണ പരിപാടിയില്‍ നഗരസഭയും പങ്കാളികളാകും. മാലിന്യ നിര്‍മാര്‍ജനത്തില്‍ എല്ലാവരും അവരവരുടെ കടമ നിര്‍വഹിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. ഐ എം എ തിരുവനന്തുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍, ഡി എം ഒ ഡോ. ജോസ് ഡിക്രൂസ്, എന്‍ എച്ച് എം ഡിപിഎം ഡോ. സ്വപ്‌ന കുമാരി, ഐ എ പി നിയുക്ത പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി ഡോ. റിയാസ്, ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ സ്ഥലങ്ങളും വെള്ളി, ശനി ദിവസങ്ങളിലായി ഡെങ്കിപ്പനി ബോധവത്ക്കരണ സന്ദേശ യാത്രാ സംഘം സഞ്ചരിച്ച് ബോധവത്ക്കരണം നടത്തും. ഓരോ പ്രധാന ജംഗ്ഷനിലും ആരോഗ്യ പ്രവര്‍ത്തകരെത്തി ആവശ്യമായ സന്ദേശങ്ങള്‍ കൈമാറുകയും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യും. ഇതോടൊപ്പം ഫല്‍റ്റ് ഉടമകളേയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളേയും ഉള്‍പ്പെടുത്തി ഐ എം എ ചര്‍ച്ചകളും സംഘടിപ്പിക്കും. മനുഷ്യരില്‍ നിന്നും നേരിട്ട് പകരാത്ത രോഗമാണ് ഡെങ്കിപ്പനി. കൊതുകുകളില്‍ കൂടി മാത്രമേ ഇത് മനുഷ്യരിലേക്ക് പകരുകയുള്ളൂ. ആയതിനാല്‍ കൊതുകിന്റെ ഉറവിടം നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് മാലിന്യ വിമുക്തമാക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Thiruvananthapuram, Kerala, News, diseased, Health, Worker, Minister, Protection, Dengue Fever.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
