ലൈസന്‍സ് റദ്ദാക്കിയിട്ടും ജോണ്‍സണ്‍ ബേബിപൗഡര്‍ വിപണിയില്‍ സജീവം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: പ്രമുഖ സൗന്ദര്യവര്‍ധക നിര്‍മാണ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബിപൗഡര്‍ നിര്‍മാണ യൂനിറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും കമ്പനിയുടെ ഉല്‍പന്നം വിപണിയില്‍ സുലഭം. കുട്ടികള്‍ ഉപയോഗിക്കുന്ന പൗഡറില്‍ വിഷാംശം കണ്ടെത്തിയത് രോഗഭീതി ഉയര്‍ത്തിയിട്ടുണ്ട്. മാരക വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനിയുടെ മുംബൈയിലെ പല്‍ന്റിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

എന്നാല്‍ ഈ പല്‍ന്റില്‍ നിന്ന് നിര്‍മിച്ച ബേബിപൗഡറുകള്‍ ഇപ്പോഴും വിപണിയില്‍ സജീവമായി വില്‍പന നടത്തുന്നത് വന്‍ദുരന്തത്തിന് കാരണമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വിഷയമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ജോണ്‍സണ്‍ ബേബിപൗഡര്‍ ശുദ്ധീകരിക്കാനായി ഉപയോഗിക്കുന്നത് മാരകവിഷാംശമായ എതിലിന്‍ ഓക്‌സൈഡ് ആണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനിയുടെ മുംബൈക്കടുത്ത മുളുണ്ടിയിലെ പല്‍ന്റിന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയത്.

 കേരളത്തിലും മറ്റ് അയല്‍സംസ്ഥാനങ്ങളിലും വില്‍പനക്കായി എത്തുന്ന പൗഡര്‍ ഈ പല്‍ന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ പൗഡറുകള്‍ ഇപ്പോഴും വിറ്റഴിക്കുന്നുവെന്നത് ഗൗരവമായെടുത്ത് വില്‍പന തടയണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കരള്‍ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുന്ന എതിലീന്‍ ഓക്‌സൈഡ് മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കാനും മറ്റും ഉപയോഗിക്കുന്നതാണ്.

അതേസമയം 1959 മുതല്‍ ഉല്‍പാദനം നടക്കുന്ന പല്‍ന്റില്‍ 2007ല്‍ മാത്രമാണ് ഇത്തരം ശുദ്ധീകരണം നടന്നതെന്നും ഈ രീതിയിലുള്ള ശുദ്ധീകരണപ്രക്രിയ വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ജോണ്‍സണ്‍ ബേബി പൗഡറിനെപ്പറ്റി ഇതുവരെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ല. ഇത് കമ്പനിയുടെ ഗുണമേന്‍മയെയാണ് കാണിക്കുന്നതെന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ അവകാശവാദം.

അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയുടെ മറ്റു യൂണിറ്റുകളില്‍ ശുദ്ധീകരണത്തിനായി എതിലിന്‍ ഓക്‌സൈഡ് ഉപയോഗിക്കുന്നുണ്ടോ എന്ന് സ്ഥിതീകരിച്ചിട്ടില്ല. മാരക വിഷാംശം കണ്ടെത്തിയ കമ്പനിയുടെ ഉല്‍പന്നം വില്‍പന നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വിവിധസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ
ലൈസന്‍സ് റദ്ദാക്കിയിട്ടും ജോണ്‍സണ്‍ ബേബിപൗഡര്‍ വിപണിയില്‍ സജീവം
കൂട്ടായ്മ ഇത് സംബന്ധമായി ജില്ലാകലക്ടര്‍, ഡി എം ഒ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക്  പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും   പരാതിയില്‍ പറയുന്നുണ്ട്.

Keywords: Licence, Baby powder, Johnson and Johnson, Company, Consumer,Kozhikode, Health, District Collector, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia