മാരകവിഷാംശം: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റ് പൂട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ മുംബൈയിലെ പ്ലാന്റിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കി. ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ഉത്പാദിപ്പിക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കാനുമാണ് എതിലിന്‍ ഓക്‌സൈഡ് സാധാരണ ഉപയോഗിക്കുന്നത്.

എതിലിന്‍ ഓക്‌സൈഡിന്റെ ഉപയോഗം ക്യാന്‍സറിനും കരള്‍ രോഗങ്ങള്‍ക്കും കാരണമാകുന്നു. മുംബൈയ്ക്ക് സമീപം മുലുന്ദിലുള്ള പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ജോണ്‍സണ്‍ ബേബി പൗഡര്‍ ശുദ്ധീകരിക്കാനായി മാരകവിഷാംശമായ എതിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തുന്ന ജോണ്‍സണ്‍ ബേബി പൗഡര്‍ മുലുന്ദ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നതാണ്.

മാരകവിഷാംശം: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റ് പൂട്ടി2007ല്‍ മാത്രമാണ് ആരോപണവിധേയ രീതീയിലുള്ള ശുദ്ധീകരണ പ്രക്രിയ നടത്തിയതെന്നും ഇതു വ്യാപകരമായി അംഗീകരിക്കപ്പെട്ട ശുദ്ധീകരണ പ്രക്രിയയാണെന്നും ഇതില്‍ അപകടമൊന്നുമില്ലെന്നും അവര്‍ വിശദീകരിച്ചു. പ്ലാന്റ് പൂട്ടിയിട്ടില്ലെന്നും അധികൃതരുടെ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

Key Words: Health officials , Johnson & Johnson, Cosmetics, Mumbai , J&J , Peggy Ballman, Spokeswoman, Maharashtra Food and Drug Administration, Mulund, Department of Labor, Ethylene oxide
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia