മാസങ്ങളായി കോട്ടയം നഗരം ഉള്‍പ്പടെ ചില ഭാഗങ്ങള്‍ മഞ്ഞപ്പിത്തത്തിന്റെ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം:(www.kvartha.com 16/12/2018) മാസങ്ങളായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം നിയന്ത്രണവിധേയമായില്ല. നാടും നഗരവും മഞ്ഞപ്പിത്തത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. വിജയപുരം, കുമാരനല്ലൂര്‍, പാറമ്പുഴ എന്നിവിടങ്ങളിലായി നിരവധി പേര്‍ മഞ്ഞപ്പിത്തബാധിതരാണ്. കൂടുതല്‍ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വേനലിന്റെ തുടക്കത്തില്‍തന്നെ രോഗം ഇതരപ്രദേശങ്ങളിലേക്കു പടരുകയാണ്.

കോട്ടയം മുനിസിപ്പാലിറ്റി, എസ്എച്ച് മൗണ്ട്, വിജയപുരം, പാറമ്പുഴ, കുമാരനല്ലൂര്‍, ആര്‍പ്പൂക്കര, പാമ്പാടി തുടങ്ങിയ മേഖലകളില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കര്‍ശന പരിശോധന തുടങ്ങി. നാഗമ്പടം കുമാരനല്ലൂര്‍ ഭാഗത്തു നടത്തിയ പരിശോധനയിലാണ് മൂന്ന് കടകള്‍ പൂട്ടാനും എട്ടു കടകള്‍ക്കു നോട്ടീസും നല്‍കി. ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കുള്‍പ്പെടെയാണ് മഞ്ഞപ്പിത്തമുണ്ടായത്. വീട്ടില്‍ ഊണ് ഭക്ഷണം കഴിച്ചവര്‍ക്കും രോഗമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്പ് ഭാഗത്തും മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലുകള്‍, തട്ടുകടകള്‍, ഭക്ഷണശാലകള്‍, ബേക്കറികള്‍, ഐസ് പ്ലാന്റുകള്‍ എന്നിവയില്‍ പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്.

മാസങ്ങളായി കോട്ടയം നഗരം ഉള്‍പ്പടെ ചില ഭാഗങ്ങള്‍ മഞ്ഞപ്പിത്തത്തിന്റെ പിടിയില്‍


ഭക്ഷണശാലകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. എല്ലാ കുടിവെള്ള സ്രോതസുകളും ആറു മാസത്തിലൊരിക്കല്‍ കുടിവെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം, കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും ശാസ്ത്രീയമായി ക്ലോറിനെറ്റ് ചെയ്യണം, തൊഴിലാളികള്‍ക്കും ആരോഗ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. തുറന്നു വച്ചതോ പഴകിയതോ, തണുത്തതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും, കക്കൂസ് ഉപയോഗത്തിന് ശേഷവും ഭക്ഷണത്തിനു മുമ്പും സോപ്പുപയോഗിച്ചു കൈകള്‍ വൃത്തിയായി കഴുകണമെന്നും ഡിഎംഒ അറിയിച്ചു.

പ്രളയകാലത്ത് വെള്ളത്തില്‍ മുങ്ങിക്കിടന്ന കിണറുകളും കുളങ്ങളും ഉടന്‍ ശുചീകരിക്കാന്‍ നിര്‍ദേശിച്ചു. വരള്‍ച്ച രൂക്ഷമായാല്‍ അടുത്ത മാസത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരുമെന്നാണ് സൂചന. തട്ടുകടകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് അടുത്ത ദിവസങ്ങളിലായി രോഗം കൂടുതല്‍ ബാധിച്ചത്. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്താറേയില്ല. ഇവിടങ്ങളില്‍ തിളപ്പിച്ചാറിച്ച വെള്ളമല്ല കുടിക്കാന്‍ കൊടുക്കുന്നത്. ഹോസ്റ്റലുകളും പെയിംഗ് ഗസ്റ്റ് ഹൗസുകളും ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്. അതിരമ്പുഴ, ആര്‍പ്പൂക്കര, മാന്നാനം, അയ്മനം പ്രദേശങ്ങളിലെ ജലശ്രോതസുകളേറെയും മലിനമാണെന്നും മഞ്ഞപ്പിത്തത്തിന് സാധ്യതയേറെയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കേറ്ററിംഗ് സ്ഥാപനങ്ങള്‍, ഭക്ഷണം തയാറാക്കി വഴിയോരങ്ങളില്‍ വില്‍ക്കുന്നവര്‍ എന്നിവരും ജാഗ്രത പുലര്‍ത്തണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Health, DMO, Deseases, Hotels, Foods,Jaundice disease spread kottayam town and near village
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia