ജനകീയം 2018ന്റെ ഓര്‍മ്മക്കായി ഒരു ഔഷധച്ചെടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:(www.kvartha.com 21/05/2018) മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മറൈന്‍ഡ്രൈവില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള ജനകീയം 2018 സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് മേളയുടെ ഓര്‍മ്മക്കായി ഭാരതീയ ചികിത്സാവകുപ്പിന്റെ ഔഷധച്ചെടി വിതരണം. താല്‍പര്യമുള്ളവര്‍ക്ക് സൗജന്യമായി തൈ ലഭിക്കും. ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാക്കാനും വേരറ്റുപോകുന്ന ഔഷധസസ്യ സമ്പത്ത് നിലനിര്‍ത്താനും ഓരോരുത്തര്‍ക്കും അവസരം നല്‍കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ബി. സജീവ് കുമാര്‍ പറഞ്ഞു.

ആയുര്‍വേദ ചികിത്സാ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഔഷധ സസ്യ ദൗര്‍ലഭ്യം. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മരുന്നുണ്ടാക്കാന്‍ നമ്മുടെ നാട്ടിലെ ഔഷധച്ചെടികള്‍ അപര്യാപ്തമാണ്. പച്ചക്കറികള്‍ക്കെന്നപോലെ ഇവക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നമുക്കുള്ളത്. മലയാളികളുടെ മാറിയ തൊഴില്‍ പാര്‍പ്പിട സംസ്‌കാരങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ചെടികളുടെ ഗുണങ്ങളും ഉപയോഗവും സംബന്ധിച്ച് പുതുതലമുറക്കുള്ള അജ്ഞത തുടങ്ങിയ കാരണങ്ങളാല്‍ ഔഷധ സസ്യങ്ങള്‍ മിക്കതും നശിച്ചു കൊണ്ടിരിക്കുകയാണ്.

ജനകീയം 2018ന്റെ ഓര്‍മ്മക്കായി ഒരു ഔഷധച്ചെടി

എന്നാല്‍ ഓരോ വീട്ടുമുറ്റത്തും പറമ്പിലും വിവിധ ഔഷധച്ചെടികള്‍ വെച്ചുപിടിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാനായാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും ആയുര്‍വേദ ചികിത്സാരംഗത്തും നേട്ടമാകും. മറ്റൊരു വസ്തുത ഇവയുടെ വിദേശനാണ്യ മൂല്യത്തെത്തറിച്ച് നമ്മള്‍ അജ്ഞരാണെന്നുള്ളതാണ്. പുറം രാജ്യങ്ങളില്‍ ആയുര്‍വേദത്തിന് പ്രചാരമേറിയതിനെ തുടര്‍ന്ന് ഔഷധ സസ്യങ്ങള്‍ക്ക് വിദേശത്ത് ഡിമാന്റേറിയ സാഹചര്യത്തില്‍ വിദേശനാണ്യം നേടിത്തരാന്‍ അനന്ത സാധ്യതകളും ഔഷധസസ്യ പരിപാലനത്തിനുണ്ട്.

തിപ്പലി, ചന്ദനം, മുറികൂടിപ്പച്ച, അയ്യപ്പാന, കൂവളം, പതിമുഖം, ആര്യവേപ്പ്, പൂച്ചമീശ, ദന്തപാല, താന്നി, ഉങ്ങ് , കുടമ്പുളി, വാതംകൊല്ലി, മിന്റ് തുളസി, ഞാവല്‍ തുടങ്ങി ഇരുപത്തഞ്ചോളം ഔഷധസസ്യങ്ങളാണ് വിതരണത്തിനുള്ളത്. കേരള പ്ലാന്റ് ബോര്‍ഡ് പീച്ചി നഴ്സറിയും ഔഷധിയും ചേര്‍ന്നാണ് ഇവ ലഭ്യമാക്കിയത്. ചിട്ടയായ ജീവിത ശൈലികളിലൂടെ മികച്ച ആരോഗ്യപരിപാലനം നടത്തുക വഴി ഒരു വ്യക്തി ആരോഗ്യവാനായി ജീവിക്കുന്ന 'സ്വസ്ഥവൃത്ത'വും രോഗബാധകളെ ഔഷധങ്ങളും ആരോഗ്യ ക്രമങ്ങളും പാലിച്ച് ചികിത്സിച്ച് ഭേദമാക്കുന്ന ആതുരവൃത്തവും ചേര്‍ന്ന ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തില്‍ രോഗപ്രതിരോധത്തിനാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.

ആഹാരം തന്നെയാണ് ഔഷധം എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഈ വൈദ്യശാഖയില്‍ ആഹാര രസത്തെത്തന്നെയാണ് ഔഷധ പ്രഭാവമുള്ളതാക്കി രോഗശമനത്തിനുപയോഗിക്കുന്നത്. ഉദാഹരണത്തിന് നെല്ലിക്ക ഉപ്പിലിട്ടോ അച്ചാറായോ ജ്യൂസായോ ഉപയോഗിക്കുമ്പോള്‍ ആഹാരവും അരിഷ്ടമോ ലേഹ്യമോ ആക്കി മാറ്റുമ്പോള്‍ ഔഷധവുമാകുന്നു. എന്നാല്‍ ദ്രവ്യങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം അകാലനര പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ഈ മുന്നറിയിപ്പും സന്ദേശവും സ്റ്റാളില്‍ ലഭിക്കും.കടുക്ക , താന്നിക്ക, നെല്ലിക്ക എന്നിവ ചേര്‍ന്ന ത്രിഫലയും ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ ചേര്‍ന്ന ത്രികടുവും കര്‍ക്കിടകക്കഞ്ഞിയും ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും വഹിക്കുന്ന പങ്ക് വ്യക്തമാക്കാന്‍ അവയുടെ ചേരുവകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടു തന്നെ സംശയ നിവാരണത്തിനുള്ള വേദിയും സ്റ്റാളിലുണ്ട്. അന്തരീക്ഷ ശുദ്ധീകരണത്തിന് പുകയ്ക്കാനുള്ള അപരാജിതധൂമ ചൂര്‍ണ്ണവും സ്റ്റാളിലെ ആകര്‍ഷണമാണ്.

ഓരോ മുറ്റത്തും സസ്യോദ്യാനങ്ങളുടെ ഒരു ഭാഗത്ത് ഔഷധച്ചെടികള്‍ക്കും വളരാനിടം നല്‍കിയാല്‍ അത് ഭാവിയുടെ ആവശ്യം നിറവേറ്റലും മെച്ചപ്പെട്ട ആരോഗ്യ സംസ്‌കൃതിയുടെ കൈമാറലുമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Health, Janakeeyam 2018 free distribution medicinal plant 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia