ജയലളിത ആരോഗ്യവതിയെന്ന് അണ്ണാ ഡി.എം.കെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 01.10.2016) ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത ആരോഗ്യവതിയാണെന്ന് അവരുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ . ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമം ആവശ്യമായതിനാലാണ് ജയലളിത ആശുപത്രിയില്‍ തന്നെ തുടരുന്നതെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പി.വളര്‍മതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജയലളിത ആശുപത്രിയില്‍ വച്ച് തന്നെ ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കുന്നുണ്ട്. ഈ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും ജയലളിത പ്രഖ്യാപിച്ചു കഴിഞ്ഞു. അസൂയ പൂണ്ട ചിലര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ് ചെയ്യുന്നതെന്നും വളര്‍പതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറും ഗവേഷകനുമായ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ ആശുപത്രിയില്‍ എത്തിയിരുന്നു. ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധനായ റിച്ചാര്‍ഡ് ജയലളിതയെ പരിശോധിക്കുകയും ചെയ്തു. ഇത് അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് പാര്‍ട്ടി വിശദീകരണവുമായി രംഗത്ത് വന്നത്.

പനിയും നിര്‍ജലീകരണവും ബാധിച്ച് ഇക്കഴിഞ്ഞ 22 നാണ് 68 കാരിയായ ജയലളിതയെ ചെന്നൈ
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിങ്കപ്പൂരിലേക്ക് കൊണ്ടുപോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ ഇവിടെയെത്തി പരിശോധിച്ചത്.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അവരുടെ ഇപ്പോഴത്തെ ഫോട്ടോകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കഴിഞ്ഞദിവസം കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

ജയലളിത ആരോഗ്യവതിയെന്ന് അണ്ണാ ഡി.എം.കെ

Keywords:  J Jayalalithaa is healthy, asserts AIADMK; UK doctor reportedly flown in, chennai, Hospital, Chief Minister, Health, Treatment, Media, Minister, London, Photo, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia