Health Tips | യൂറിക്ക് ആസിഡിനെ പേടിയാണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ, ഉഷാറാകൂ

 
Foods to control uric acid levels and maintain health
Foods to control uric acid levels and maintain health

Representational Image Generated by Meta AI

● വെള്ളം ധാരാളം കുടിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.
● കാപ്പിയിൽ യൂറിക് ആസിഡ് കുറയ്ക്കുന്ന എൻസൈമുകൾ ഉണ്ട്.
● നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കും.
● നഗ്‌നപാദനായി നടക്കുന്നത് അക്വാപ്രഷർ നൽകി ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.

ന്യൂഡൽഹി: (KVARTHA) യൂറിക് ആസിഡ് അളവ് ശരീരത്തിൽ കൃത്യമാണോ, ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് ആകെയൊരു ക്ഷീണവും എന്തോ പ്രശ്‌നവും അനുഭവപ്പെട്ടേക്കാം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. സാധാരണയായി ശരീരത്തിലെ യൂറിക് ആസിഡ്, വൃക്കകളാണ് അരിച്ചുമാറ്റുന്നത്. എന്നാൽ ചില ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം കാരണം ഈ പ്രവർത്തനങ്ങളെല്ലാം താളം തെറ്റുകയും വിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 

സാധാരണയായി ശരീരത്തിൽ വേണ്ട യൂറിക് ആസിഡിന്റെ അളവ്  6.8 മില്ലിഗ്രാം ആണ്. എന്നാൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കാരണം ഇത് താളം തെറ്റുന്നു. ഇതോടെ യൂറിക് ആസിഡിന്റെ അളവ് കൂടുകയും ഹൈപ്പർയൂറിസെമിയ എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഗൗട്ട് എന്ന രോഗത്തിന് കാരണം ഇതാണ്. ഗൗട്ട് എന്നത് സന്ധികളെ ബാധിക്കുന്ന ഒരു തരം വാതരോഗമാണ്. ഇതോടൊപ്പം രക്തത്തിലും മൂത്രത്തിലും ആസിഡ് സ്വഭാവം കലരുകയും ചെയ്യും. പ്രഭാതത്തിൽ എഴുന്നേൽക്കുന്നതിനൊപ്പം ചെറിയ ചില ശീലങ്ങൾ പിന്തുടർന്നാൽ ഈ അവസ്ഥയെ നിയന്ത്രിക്കാം.

ധാരാളം വെള്ളം

നന്നായി വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാൻ വൃക്കയെ സഹായിക്കും. പഠനങ്ങൾ നൽകുന്ന സൂചനയനുസരിച്ച് ശരീരത്തിലെ എഴുപത് ശതമാനം യൂറിക് ആസിഡും വൃക്ക അരിച്ചുമാറ്റും. രാവിലെ എഴുന്നേറ്റയുടനെ ആവശ്യമുള്ള വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ഊർജ്ജസ്വലമാക്കുകയും യൂറിക് ആസിഡിനെ പുറന്തള്ളുന്ന പ്രക്രിയ അനായാസകരമാക്കുകയും ചെയ്യും. വൃക്കകളിലെ കല്ലും ഇതുവഴി നിയന്ത്രിക്കും. എപ്പോഴും അരികിൽ തന്നെ ഒരു കുപ്പി വെള്ളം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. 

ചെറുനാരങ്ങ സൂപ്പറാണ്

എഴുന്നേറ്റയുടനെ പകുതി നാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസ് ചൂടുവെള്ളമോ, തിളപ്പിച്ചാറിയ വെള്ളമോ കുടിക്കുക. യൂറിക് ആസിഡ് നില സന്തുലിതമാകാൻ ഇത് സഹായിക്കും. ഇന്ത്യൻ കാരുപ്പ് അല്ലെങ്കിൽ ഹിമാലയൻ ഉപ്പ്, കൂടെ ഇഞ്ചി നീരും ഇതിൽ ചേർക്കുന്നത് ഫലം ഇരട്ടിയാക്കും. സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നതിനൊപ്പം ദഹനപ്രക്രിയയും സുഗമമാക്കും. 

കാപ്പിയ്ക്കുണ്ട് കഴിവ് 

കാപ്പി ഇഷ്ടമാണെങ്കിൽ അതും യൂറിക് ആസിഡിനെ നിയന്ത്രിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഘടകമാണ്. യൂറിക് ആസിഡ് നിർമ്മാണത്തെ കുറയ്ക്കുന്ന എൻസൈമുകൾ കാപ്പിയിൽ ധാരളമായുണ്ട്. യൂറിക് ആസിഡിനെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ഘടകവും കാപ്പിയിലുണ്ട്. കാപ്പിയിലെ കഫീൻ എന്ന പദാർത്ഥമാണ് യൂറിക്ക് ആസിഡിനെ ക്രമപ്പെടുത്തുന്നത്. 

നഗ്‌നപാദനായി നടക്കുക

രാവിലെ എഴുന്നേറ്റ് മുറ്റത്തെ പുൽത്തകിടിയിലോ മുറ്റത്തോ ചെരിപ്പ് ഉപയോഗിക്കാതെ നടക്കുന്നതും അത്ഭുതകരമായ ഫലങ്ങളുണ്ടാക്കും. ഇങ്ങനെ നടക്കുമ്പോൾ നമ്മുടെ കാലിനടിയിൽ പ്രകൃതിദത്തമായ മർദ്ദം അനുഭവപ്പെടും. ഇതിനെയാണ് അക്വാപ്രഷർ എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിലെ പല ഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നു. വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ ഇത് മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. മാനസിക സമ്മർദം കുറയുന്നത് യൂറിക് ആസിഡിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

നാരുകൾ ബ്രേക്ക് ഫാസ്റ്റിലാവാം 

പ്രഭാതഭക്ഷണത്തിൽ നാരുകൾ കൂടുതലായി ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ നാലിലൊന്നെങ്കിലും നാരുകൾ അടങ്ങിയതായിരിക്കണം. സാധാരണ ഭക്ഷണത്തിനു പകരം സ്മൂത്തി, ചിയാ സീഡ് പുഡ്ഡിംഗ് തുടങ്ങിയവ കഴിക്കാം. അതുപോലെ, തലേന്ന് വെള്ളത്തിലിട്ട് കുതിർത്ത വാൾനട്ട് ഒരു പിടി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാൻ നല്ലതാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The article suggests healthy habits and food to manage uric acid levels, including drinking plenty of water, consuming lemon water, and walking barefoot.

#UricAcid #HealthyLiving #UricAcidControl #NaturalRemedies #HealthTips #FiberInBreakfast

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia