Health Warning | പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളംകുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?
തിരുവനന്തപുരം: (KVARTHA) പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുള്ള വെള്ളം കുടിക്കുന്നത് രക്തസമ്മർദം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു.
പ്ലാസ്റ്റിക് കണികകൾ അന്തരീക്ഷത്തിൽ വർധിക്കുന്നതിനാൽ, ഇത് ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തിൽ പ്രവേശിച്ച് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. ഈയടുത്ത് ഓസ്ട്രിയയിലെ ഡാന്യുബ് പ്രൈവറ്റ് സർവകലാശാലയിലെ ഗവേഷകരാണ് പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുമെന്ന കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.
പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് കണികകൾ ശരീരത്തിലേക്ക് പ്രവേശിച്ച് രക്തപ്രവാഹത്തിലേക്ക് എത്തി, രക്തസമ്മർദം, ഹൃദ്രോഗം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്.
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുകയും, പൈപ്പ് വെള്ളം തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉപയോഗിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.