ഏറ്റവും നല്ല റസിഡൻസ് അസോസിയേഷൻ നിങ്ങളുടേതാണോ? ആസ്റ്റർ മിംസ് അന്വേഷിക്കുന്നു, 'നല്ല വീട് നല്ല നാട്' പദ്ധതിക്ക് തുടക്കമായി: ലോഗോ പ്രകാശനം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 11.04.2021) ഏറ്റവും നല്ല റസിഡൻസ് അസോസിയേഷൻ നിങ്ങളുടേതാണോ? എങ്കിൽ അത് കണ്ടെത്തുവാൻ കണ്ണൂർ ആസ്റ്റർ മിംസിന്റെ കീഴിൽ 'നല്ല വീട് നല്ല നാട്' പദ്ധതിയ്ക്ക് തുടക്കമായി.
                                                                                             
ഏറ്റവും നല്ല റസിഡൻസ് അസോസിയേഷൻ നിങ്ങളുടേതാണോ? ആസ്റ്റർ മിംസ് അന്വേഷിക്കുന്നു, 'നല്ല വീട് നല്ല നാട്' പദ്ധതിക്ക് തുടക്കമായി: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല റസിഡൻസ് അസോസിയേഷനുകളെ കണ്ടെത്തുക റസിഡൻസ് അസോസിയേഷനുകളിലെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, ഊർജ സംരക്ഷണം, കാർഷിക ഹരിതവൽക്കരണം എന്നിവയ്ക്കുള്ള ബോധവൽക്കരണം ഉറപ്പ് വരുത്തുക എന്നിവയ്ക്ക് വേണ്ടി കണ്ണൂർ ഫെഡറേഷൻ ഓഫ് അസോസിയേഷൻ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലും, ഇന്ത്യൻ അകാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി ചേർന്നാണ് 'നല്ല വീട് നല്ല നാട്' പരിപാടി സംഘടിപ്പിക്കുന്നത്. 
Aster mims 04/11/2022

ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ റസിഡൻസ് അസോസിയേഷനുകളിലെ സാന്ത്വന പരിചരണം, സ്ത്രീ ശാക്തീകരണ പരിപാടികൾ, ആരോഗ്യ ക്ഷേമ പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, ഊർജ സംരക്ഷണം, ബാലവേദി പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള  2019-20, 2020-21ഈ വർഷങ്ങളിലെ അസോസിയേഷൻ്റെ പ്രവർത്തന റിപോർടും, അതിന്റെ കൂടെ വാർഡ് മെമ്പറുടേയോ, കൺസിലറുടേയോ സാക്ഷ്യപത്രവുമാണ് അപേക്ഷയോടൊപ്പം നിങ്ങൾ സമർപിക്കേണ്ടത്. 

തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല റസിഡൻസ് അസോസിയേഷനുകൾക്ക് 1,00,000 ,50,000 ,25,000 രൂപ ക്യാഷ് അവാർഡും 5 റസിഡൻസ് അസോസിയേഷനുകൾക്ക് 5000 രൂപ പ്രോത്സാഹന സമ്മാനവുമാണ് ലഭിക്കുന്നത്. 

പദ്ധതിയിൽ തിരഞ്ഞെടുക്കുന്ന മികച്ച ഒരു വീടിന് അവാർഡും നൽകും. ഇതിനോടൊപ്പം റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബിഎൽഎസ് ട്രെയിനിങ്ങുകളും, ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും, റസിഡൻസ് അസോസിയേഷനുകൾക്ക് ആസ്റ്റർ മിംസ് ഫാമിലി കാർഡുകളും വിതരണം ചെയ്യും.

കണ്ണൂർ ബ്രോഡ് വീൻ ഹോടെലിൽ വച്ച് നടന്ന പരിപാടി മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ലോഗോ പ്രകാശനം ചെയ്തു.

ഫെറാ പ്രസിഡൻ്റ് ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ മിംസ് പീഡിയാട്രിക് ഹെഡ് ഡോ. നന്ദകുമാർ സ്വാഗതവും എമർജൻസി ഡിപാർട്മെൻ്റ് ഹെഡ് ഡോ. ജിനേഷ് വി, ആസ്റ്റർ മിംസ് പിആർഒ നസീർ അഹ് മദ് , ഫെറാ ട്രഷറർ മുജീബ് പുതിയ വീട്ടിൽ, ഫെറാ വൈസ് പ്രസിഡൻ്റ്  കെ പി മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു. ഫെറ സെക്രടറി പി ജോയ് നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 70 12908 892 എന്ന നമ്പറിൽ ബന്ധപെടുക.

Keywords:  Kannur, Kerala, Hospital, Home, Farmers, Award, Health, Inauguration, Is the Best Residence Association Yours? Aster Mims inquires, launches 'nalla veedu nalla nadu' project: Logo released.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia