രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി; മരണം 824; രോഗമുക്തി നേടിയത് 5,210 പേര്; തമിഴ് നാട്ടില്‍ 5 നഗരങ്ങള്‍ അടച്ചിട്ടു
Apr 26, 2020, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 26.04.2020) രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. മരണം 824. ഇതുവരെ 5,210 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 7000 കടന്നപ്പോള്‍ ഗുജറാത്തില്‍ 3000 പിന്നിട്ടു. മധ്യപ്രദേശ്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ കൃത്യത ഉറപ്പാക്കുന്നതു വരെ അത് ഉപയോഗിച്ചുള്ള പരിശോധന വേണ്ടെന്ന നിര്‍ദേശം ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്കു നല്കി.
അതിനിടെ തമിഴ്നാട്ടില്‍ കൊവിഡ് നിയന്ത്രണ വിധേയമല്ലാതായതോടെ നഗരങ്ങളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചിടല്‍ നടപടി തുടങ്ങി. ചെന്നൈ, കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍, സേലം എന്നീ അഞ്ച് നഗരങ്ങള്‍ പൂര്‍ണമായും അടച്ചിടും. ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ ബുധനാഴ്ച അര്‍ധരാത്രി വരെയും സേലത്തും തിരൂപ്പൂരിലും ചൊവ്വാഴ്ച രാത്രി വരെയുമാണു കര്‍ശന നിയന്ത്രണം.
അതേസമയം ലോക്ഡൗണ്‍ ഒരുമാസം പിന്നിട്ട് ഇളവുകള്‍ വന്നുതുടങ്ങുമ്പോഴും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച മാത്രം 811 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണു രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം കാല്‍ലക്ഷം കടന്നത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതര്‍ 7628. ഇതില്‍ 4870 ഉം മുംബൈയിലാണ്. കഴിഞ്ഞദിവസം മാത്രം 22 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 323 ആയി. മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ഡൗണിനു ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.
കൂടുതല്‍ കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 256 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 3071 ആയി. സംസ്ഥാനത്തെ ആകെ മരണം 133. ഡെല്‍ഹിയില്‍ 111 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 2625 ആയി. രണ്ടാംഘട്ട ലോക്ഡൗണിനോട് അനുബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച പുതിയ ഇളവുകള്‍ നടപ്പാക്കില്ലെന്ന നിലപാടില്‍ ഡെല്‍ഹി സര്‍ക്കാര്‍ മാറ്റം വരുത്തി. ഹോട്സ്പോട്ട് ഒഴികെയുള്ള ഇടങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മധ്യപ്രദേശില്‍ ആകെ കേസുകള്‍ 1945 ഉം മരണം 99ഉം ആണ്. ഉത്തര്‍പ്രദേശില്‍ 177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 1793 ആയി.
Keywords: "Intense Lockdown" In 5 Tamil Nadu Cities From Today To Curb Virus Spread, New Delhi, News, Health, Health & Fitness, chennai, Madhya pradesh, Maharashtra, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.