ഇനി ഒന്ന് ഊതിയാൽ മാത്രം മതി; നിങ്ങൾക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നൽകി അമേരിക
Apr 15, 2022, 09:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com 15.04.2022) ശ്വാസോച്ഛ്വാസ സാംപിളുകളിൽ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇൻസ്പെക്റ്റ് ഐആർ (InspectIR) ന് അമേരികൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടിയന്തര ഉപയോഗ അനുമതി നൽകി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിൾ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്.
സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകൾ, ആശുപത്രികൾ, മൊബൈൽ സൈറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങൾ അറിയാൻ മൂന്ന് മിനിറ്റ് എടുക്കുമെന്നും എഫ്ഡിഎ വിശദീകരിച്ചു. കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനങ്ങളിൽ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ഈ ഉപകരണത്തെ എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജികൽ ഹെൽതിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ വിശേഷിപ്പിച്ചത്.
പോസിറ്റീവ് ടെസ്റ്റ് സാംപിളുകൾ തിരിച്ചറിയുന്നതിൽ ഉപകരണം 91.2% വും നെഗറ്റീവ് ടെസ്റ്റ് സാംപിളുകൾ തിരിച്ചറിയുന്നതിൽ 99.3% വും കൃത്യതയുണ്ടെന്ന് എഫ്ഡിഎ വ്യക്തമാക്കി. ആഴ്ചയിൽ ഏകദേശം 100 ഉപകരണങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ ഓരോന്നും പ്രതിദിനം ഏകദേശം 160 സാംപിളുകളുടെ പരിശോധനയ്ക്ക് ഉപയോഗിക്കാം.

Keywords: Washington, USA, America, News, Top-Headlines, COVID-19, Technology, Health, Test, Test Sample, InspectIR: FDA authorizes 1st breath test for Covid-19 infection in US.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.