Medical Advancement | ഉത്തര മലബാറിൽ ആദ്യമായി പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള നൂതന ചികിത്സ കണ്ണൂർ ആസ്റ്റർ മിംസിൽ വിജയകരം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിയന്ത്രിതമായ അളവിലുള്ള നീരാവി ഉപയോഗിച്ച് വീക്കം ബാധിച്ച പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതാണ് ഈ ചികിത്സാരീതി.
● അതിവേഗമുള്ള രോഗമുക്തി, ശസ്ത്രക്രിയ അനുബന്ധമായ സങ്കീര്‍ണ്ണതകളുടെ സാധ്യത കുറവ് തുടങ്ങിയ നേട്ടവും ഇതിനുണ്ട്.
● പരമ്പരാഗത ശസ്ത്രക്രിയയേക്കാൾ ഏറ്റവും ചെറിയ മുറിവുകൾ മാത്രം.
കണ്ണൂർ: (KVARTHA) പ്രോസ്റ്റേറ്റ് വീക്കത്തിന് നിലവിലെ ഏറ്റവും മികച്ച ചികിത്സാരീതിയായ റിസം അക്വാബ്ലേഷൻ തെറാപ്പി ഉത്തര മലബാറിൽ ആദ്യമായി കണ്ണൂർ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയായി. പ്രോസ്‌റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ രീതിയാണ് റിസം അക്വാബ്ലേഷന്‍ തെറാപ്പി. പ്രോസറ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്ക് പോലും ഫലപ്രദവും വിജയകരവുമായ ചികിത്സ സാധ്യമാകുന്ന റിസം അക്വാബ്ലേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രോസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് സാധിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പ്രോസ്റ്റേറ്റ് വീക്കം മൂലം മൂത്രതടസ്സവും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ട കണ്ണൂർ സ്വദേശിയായ 58 കാരനാണ് ഈ നൂതന ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തത്. നിയന്ത്രിതമായ അളവിലുള്ള നീരാവി ഉപയോഗിച്ച് വീക്കം ബാധിച്ച പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതാണ് ഈ ചികിത്സാരീതി. പരമ്പരാഗത ശസ്ത്രക്രിയയെ അപേക്ഷിച്ച് വലിയ മുറിവുകൾ ഇതിന് ആവശ്യമില്ല. അതിനാൽ രക്തനഷ്ടം കുറവും അനസ്തേഷ്യയുടെ ആവശ്യകതയും കുറവുമാണ്. അതിവേഗമുള്ള രോഗമുക്തി, ശസ്ത്രക്രിയ അനുബന്ധമായ സങ്കീര്‍ണ്ണതകളുടെ സാധ്യത കുറവ് തുടങ്ങിയ നേട്ടവും ഇതിനുണ്ട്.
കണ്ണൂർ ആസ്റ്റർ മിംസിലെ യൂറോളജി വിഭാഗം മേധാവി ഡോ. സത്യേന്ദ്രൻ നമ്പ്യാർ, കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അക്ബർ സലിം എന്നിവരുടെ നേതൃത്വത്തിലാണ് ഈ നൂതന ചികിത്സ പൂർത്തിയാക്കിയത്. ഈ രീതിയിലുള്ള ചികിത്സ സങ്കീർണ്ണതകളുടെ സാധ്യത കുറവും ഫലപ്രാപ്തിക്കുള്ള സാധ്യത ഏറ്റവും ഉയർന്നതുമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഈ ചികിത്സയുടെ വിജയം ഉത്തര മലബാറിലെ പ്രോസ്റ്റേറ്റ് ചികിത്സാ മേഖലയിൽ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. വാർത്താസമ്മേളനത്തിൽ ഡോ. സത്യേന്ദ്രൻ നമ്പ്യാർ, ഡോ. അക്ബർ സലീം, ആസ്റ്റർ മിംസ് കണ്ണൂർ സി എം എസ് ഡോ.സുപ്രിയ രഞ്ജിത്ത്, ഡി ജി എം ഓപ്പറേഷൻസ് ഹെഡ് വിവിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
#ProstateTreatment #Aquablation #Kannur #HealthInnovation #Urology #AsterMIMS