'ശരീരഭാരം കൂട്ടാൻ ജിം പരിശീലകർ തെറ്റായ കുത്തിവയ്പ്പ് നൽകി'! മൂത്രനാളിയിൽ അണുബാധയുണ്ടായതായി യുവാവ്; 2 പേർക്കെതിരെ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇൻഡോർ: (www.kvartha.com 15.03.2022) ശരീരഭാരം കൂട്ടാൻ യുവാക്കൾക്ക് തെറ്റായ കുത്തിവെയ്പ് നൽകിയെന്ന പരാതിയിൽ ജിം പരിശീലകർക്കെതിരെ കേസെടുത്തു. കുത്തിവയ്പ്പ് എടുത്തതിന് ശേഷം തനിക്ക് കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങിയതായും മൂത്രനാളിയിൽ അണുബാധയുണ്ടായതായും പരാതിക്കാരൻ ആരോപിച്ചു. ഇൻഡോറിലെ അനൂപ് നഗർ പ്രദേശത്താണ് സംഭവം.

  
'ശരീരഭാരം കൂട്ടാൻ ജിം പരിശീലകർ തെറ്റായ കുത്തിവയ്പ്പ് നൽകി'! മൂത്രനാളിയിൽ അണുബാധയുണ്ടായതായി യുവാവ്; 2 പേർക്കെതിരെ കേസെടുത്തു



അനൂപ് നഗർ ജിമിലെ പരിശീലകരായ സോനു ഖാൻ, റഈസ് ഖാൻ എന്നിവർക്കെതിരെയാണ് ചമ്പാ ബാഗ് നിവാസിയായ അജയ് കുമാർ വർമ എന്ന 20 കാരന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. കുത്തിവയ്പ്പ് എടുത്ത് മണിക്കൂറുകൾക്കകം മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദനയും നീറ്റലും അനുഭവപ്പെട്ടതായി പരാതിയിൽ പറയുന്നു.

നിരോധിത കുത്തിവയ്പ്പുകൾ പരിശീലകർ നിർദേശിച്ചതാണ് നില വഷളാക്കിയതെന്ന് യുവാവ് പറഞ്ഞു. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഇൻഡ്യൻ മെഡികൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ, തെറ്റായ കുത്തിവയ്പ്പ് നൽകിയതിന് ഇരുവർക്കുമെതിരെ ബംഗംഗയിൽ നിന്നുള്ള ഒരു സ്ത്രീയും പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. കുത്തിവയ്പ്പ് എടുത്തതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും കാലുകൾ വീർക്കുന്നതായും യുവതി ആരോപിച്ചിരുന്നു.

Keywords:  Madhya pradesh, News, Health, Health & Fitness, Youth, Complaint, Police, Case, Indore: Gym trainers booked for prescribing wrong injection to youth for gaining weight. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia