BA.4 detected | വീണ്ടും ആശങ്ക; ഒമിക്രോൺ ഉപവകഭേദമായ ബിഎ.4 ന്റെ ഇൻഡ്യയിലെ രണ്ടാമത്തെ കേസ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ഒമിക്രോൺ ഉപ വകഭേദമായ ബിഎ.4 ന്റെ ഇൻഡ്യയിലെ ആദ്യ കേസ് വ്യാഴാഴ്ച ഹൈദരാബാദിൽ നിന്ന് റിപോർട് ചെയ്തതിന് പിന്നാലെ ഇപ്പോൾ രണ്ടാമത്തെ കേസ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചു. തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തിറക്കിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
             
BA.4 detected | വീണ്ടും ആശങ്ക; ഒമിക്രോൺ ഉപവകഭേദമായ ബിഎ.4 ന്റെ ഇൻഡ്യയിലെ രണ്ടാമത്തെ കേസ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചു

ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിനേഷൻ എടുക്കുകയും തിരക്കേറിയ ഇടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.

മെയ് ഒമ്പതിന് ദക്ഷിണ ആഫ്രികയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ ആൾക്കാണ് ഒമിക്രോൺ ഉപവകഭേദമായ ബിഎ4 സ്ഥിരീകരിച്ചത്.

Keywords:  News, National, Top-Headlines, COVID-19, Health, Tamilnadu, Virus, India, Country, Chennai, Omicron variant BA.4, India's second case of Omicron variant BA.4 detected in Tamil Nadu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia