ആര് വാല്യു ജനുവരി ആദ്യ ആഴ്ചയേക്കാള്‍ കുറഞ്ഞു; കോവിഡ് തീവ്ര വ്യാപനം അവസാനിക്കുന്നതായി ഐഐടി റിപോര്‍ട്, രാജ്യത്തെ പ്രധാന 4 നഗരങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു
Jan 24, 2022, 08:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 24.01.2022) രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപോര്‍ട്. ആര് വാല്യുവിലെ കുറവ് മുന്‍നിര്‍ത്തിയാണ് മദ്രാസ് ഐഐടിയുടെ റിപോര്‍ട്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആര് വാല്യു ജനുവരി ആദ്യ ആഴ്ചയേക്കാള്‍ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആര് വാല്യു കണക്കാക്കുന്നത്.
ജനുവരി ഏഴിനും 13 നും ഇടയില്‍ ആര് മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് കണ്ടെത്തല്‍. ഫെബ്രുവരിയോടെ രാജ്യത്തെ രോഗികളുടെ എണ്ണം പരമാവധിയില്‍ എത്തുമെന്നും പിന്നീട് രോഗവ്യാപനം കുറയുമെന്നും പഠനത്തില്‍ പറയുന്നു.
രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നാം രംഗത്തിന്റെ തീവ്രത കുറയുന്നതായാണ് സൂചന. നഗരങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. മുംബൈ, ഡെല്‍ഹി, ചെന്നൈ, കൊല്‍കത്ത എന്നീ നാല് നഗരങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം പരമാവധിയില്‍ എത്തിക്കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡെല്‍ഹിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകള്‍ 10,000 തിന് താഴെയെത്തി. മുബൈയിലും കൊല്കത്തയിലും 3000 തില്‍ കുറവാണ് രോഗികള്‍. മുംബൈയിലെ ആര് വാല്യു 0.67 ഉം ഡെല്‍ഹിയിലേത് 0.98 ഉം കൊല്കത്തയിലേത് 0.56 ഉം ആണ്. കര്‍ണാടകയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കൊല്കത്തയിലേയും മുംബൈയിലേയും ആര് വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. ജയന്ത് ഝാ പറഞ്ഞു. ഡെല്‍ഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും ഫെബ്രുവരി ആറുവരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങള്‍. ഞായറാഴ്ച 3,33,533 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുകയാണ്. ഒന്നുമുതല്‍ 12-ാം ക്ലാസ് വരെ ഓഫ് ലൈന്‍ പഠനം തുടങ്ങും. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അന്തിമ തീരുമാനം എടുക്കാന്‍ അനുവാദമുണ്ട്. മുംബൈ, താനെ, നാസിക് ജല്‍ഗാവ്, നന്ദുബാര്‍ എന്നിവിടങ്ങളിലൊക്കെ തിങ്കളാഴ്ചതന്നെ ക്ലാസ് തുടങ്ങും.
എന്നാല്‍ കോവിഡ് വ്യാപനം കൂടിയ പൂനെയിലും അഹമ്മദ് നഗറിലും സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. നാഗ്പൂരില്‍ ബുധനാഴ്ചയാണ് സ്കൂളുകള്‍ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതപത്രം കുട്ടികള്‍ ഹാജരാക്കണം. കോവിഡ് വ്യാപനം കൂടിയപ്പോള്‍ ഫെബ്രുവരി 15 വരെയാണ് നേരത്തെ സ്കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

