രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 653 ആയി ഉയര്‍ന്നു; ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍
Dec 28, 2021, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.12.2021) രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 653 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 167 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ചൊവ്വാഴ്ച 75 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയ്ക്ക് തൊട്ട് പിന്നിലായി ഡെല്‍ഹി തന്നെയാണ് ഇപ്പോഴും രണ്ടാംസ്ഥാനത്തുള്ളത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഇതുവരെ 165 കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ 57 കേസുകള്‍ റിപോര്‍ട് ചെയ്തു. രാജ്യത്ത് ഇതുവരെ 186 പേര്‍ രോഗമുക്തി നേടി. അതില്‍ ഒരാള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് രോഗമുക്തി നേടിയത്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഇതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തും.
സംസ്ഥാനങ്ങളോട് കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രടെറി വിളിച്ച ഉന്നതതലയോഗം ചൊവ്വാഴ്ച ചേരും. അതിനിടെ രാജ്യത്ത് ജനുവരി മാസം അവസാന ആഴ്ചയോടെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 293 പേര്‍ കൂടി കോവിഡിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.47 കോടിയായി.

Keywords: India’s Omicron tally rises to 653, Maharashtra has the most cases, New Delhi, News, Health, Health and Fitness, COVID-19, Patient, Report, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.