Covid vaccinations | ഇൻഡ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷനുകളുടെ എണ്ണം 205.22 കോടി കവിഞ്ഞു; 24 മണിക്കൂറിനിടെ മാത്രം 38.20 ലക്ഷം ഡോസ് നൽകി

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്താകമാനം ഇതുവരെ നല്‍കിയത് 205.22 കോടി കോവിഡ് പ്രതിരോധ ഡോസ് വാക്‌സിന്‍. 2,72,07,336 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,20,676 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,36,478 പേരാണ്. രോഗമുക്തി നിരക്ക് 98.50%. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,419 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,34,24,029 ആയി.
    
Covid vaccinations | ഇൻഡ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷനുകളുടെ എണ്ണം 205.22 കോടി കവിഞ്ഞു; 24 മണിക്കൂറിനിടെ മാത്രം 38.20 ലക്ഷം ഡോസ് നൽകി

24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 19,893 പേര്‍ക്കാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.94% വും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.64% വുമാണ്. ആകെ നടത്തിയത് 87.67 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,03,006 പരിശോധനകൾ നടത്തി.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പെടെ ഇതുവരെ 196.64 കോടിയോടടുത്ത് (1,96,64,39,625) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 7.29 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെ അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയുമുണ്ട്.

12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.92 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകളാണ്.ഈ പ്രായത്തിലുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.92 കോടി യിലധികം (3,92,26,460) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.


വ്യാഴാഴ്ച രാവിലെ ഏഴ് മണി വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ നൽകിയത് ഇങ്ങനെ

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10412237
രണ്ടാം ഡോസ് 10092108
കരുതല്‍ ഡോസ് 6391525

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18431226
രണ്ടാം ഡോസ് 17674525
കരുതല്‍ ഡോസ് 12391832

12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 39226460
രണ്ടാം ഡോസ് 28277362

15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 61264752
രണ്ടാം ഡോസ് 51228469

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 559649322
രണ്ടാം ഡോസ് 509307866
കരുതല്‍ ഡോസ് 27624044

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203710113
രണ്ടാം ഡോസ് 195396195
കരുതല്‍ ഡോസ് 18061558

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127455852
രണ്ടാം ഡോസ് 122111015
കരുതല്‍ ഡോസ് 33544947

കരുതല്‍ ഡോസ് 9,80,13,906
ആകെ 2,05,22,51,408

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia