Oil | ഇന്ത്യയിലെ ഏറ്റവും അപകടകരമായ എണ്ണ; പ്രതിവർഷം 2 ദശലക്ഷം മരണങ്ങൾക്ക് കാരണം!


● നിരവധി രോഗങ്ങൾക്ക് കാരണമാകും.
● വൃക്ക, കരൾ തകരാറുകൾ അടക്കം ഉണ്ടാവാം
● ആരോഗ്യകരമായ എണ്ണകളിലേക്ക് മാറാൻ വിദഗ്ധർ നിർദേശിക്കുന്നു.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിൽ പാചകത്തിന് എണ്ണ ഉപയോഗിക്കുന്നത് സാധാരണമാണ്. ഇന്ന് മിക്കവരും അടുക്കളയിൽ ഉപയോഗിക്കുന്നത് റിഫൈൻഡ് ഓയിൽ അഥവാ ശുദ്ധീകരിച്ച എണ്ണയാണ്. വിവിധതരം ഭക്ഷണം പാകം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. തവിടെണ്ണ, കടുകെണ്ണ, സൺഫ്ളവർ ഓയിൽ, കോൺ ഓയിൽ, സഫ്ളവർ, കനോല, സോയാബീൻ തുടങ്ങിയവയാണ് കൂടുതലായി ഉപയോഗിക്കുന്ന ശുദ്ധീകരിച്ച എണ്ണകൾ.
എന്നാൽ ശുദ്ധീകരിച്ച എണ്ണയുടെ ഉപയോഗം ഓരോ വർഷവും ഏകദേശം രണ്ട് ദശലക്ഷം മരണങ്ങൾക്ക് കാരണമാവുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരള ആയുർവേദ യൂണിവേഴ്സിറ്റി ഓഫ് റിസർച്ച് നടത്തിയ പഠനത്തിൽ, മിക്കവാറും എല്ലാ വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന ശുദ്ധീകരിച്ച എണ്ണ പാചകത്തിൽ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു.
റിഫൈൻഡ് ഓയിലിന്റെ പ്രശ്നങ്ങൾ
ശുദ്ധീകരിച്ച എണ്ണയുടെ ഉപയോഗം നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ഡിഎൻഎ, ആർഎൻഎ എന്നിവയുടെ നാശം, ഹൃദയാഘാതവും ബ്ലോക്കേജുകളും, മസ്തിഷ്കത്തിന് കേടുപാടുകൾ, പക്ഷാഘാതം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വന്ധ്യത, കാൻസർ, ദുർബലമായ അസ്ഥികളും സന്ധി വേദനയും, വൃക്ക, കരൾ തകരാറുകൾ, കൊളസ്ട്രോൾ പ്രശ്നങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവ ഇവയിൽ ചിലതാണ്.
എണ്ണയിലെ അപകടം
വിത്തുകളിൽ നിന്നും അവയുടെ തൊലികൾ ഉൾപ്പെടെയാണ് റിഫൈൻഡ് ഓയിൽ വേർതിരിച്ചെടുക്കുന്നത്. ഈ എണ്ണയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും രുചി വർദ്ധിപ്പിക്കാനും ദുർഗന്ധം ഇല്ലാതാക്കാനും നിറം മെച്ചപ്പെടുത്താനും നിരവധി പ്രക്രിയകളിലൂടെ കടത്തിവിടുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വെള്ളം, ഉപ്പ്, കാസ്റ്റിക് സോഡ, സൾഫർ, പൊട്ടാസ്യം, ആസിഡുകൾ, മറ്റ് രാസവസ്തുക്കൾ തുടങ്ങിയ ഹാനികരമായ വസ്തുക്കൾ ഉപയോഗിക്കുന്നു.
ഹെക്‌സേൻ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് റിഫൈൻഡ് ഓയിൽ ശുദ്ധീകരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇങ്ങനെ ശുദ്ധീകരിക്കുമ്പോള്‍ ഇവ റാന്‍സിഡ് പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്ന ഗണത്തിലേയ്ക്ക് മാറുന്നു. ശുദ്ധീകരിച്ച എണ്ണയുടെ ഉത്പാദന രീതികളും രാസചേരുവകളും അനുസരിച്ചാണ് ഇവ വിഷലിപ്തമായി മാറുന്നത്. അതിനാൽ തന്നെ ആരോഗ്യകരമായ എണ്ണകളിലേക്ക് മാറാൻ വിദഗ്ധർ നിർദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ പങ്കുവെക്കുക. കൂടുതൽ ആളുകളിലേക്ക് ഈ അറിവ് എത്തിക്കാൻ ഷെയർ ചെയ്യുക.
Studies reveal the dangers of refined oil, widely used for cooking in India. Reports suggest its usage causes 2 million deaths annually. Researchers link it to severe health issues like DNA/RNA damage, heart attacks, strokes, diabetes, and cancer.
#RefinedOilRisks #HealthAlert #DangerousOil #CookingOil #HealthyLiving #IndiaHealth