ഇന്‍ഡ്യയിലെ ആദ്യ ഡിജിറ്റലൈസ്ഡ് ഹാര്‍ട് കെയര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട് : (www.kvartha.com 29.09.2021) ഇന്‍ഡ്യയിലെ ആദ്യ ഡിജിറ്റലൈസ്ഡ് ഹാര്‍ട് കെയര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യകളുടെ സഹായം ഹൃദയ ചികിത്സാ രംഗത്ത് വ്യാപകമാക്കുക എന്ന ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ടാണ് ഡിജിറ്റലൈസ്ഡ് ഹാര്‍ട് കെയര്‍ ക്ലിനികിന്റെ പ്രവര്‍ത്തനം.
 
ഇന്‍ഡ്യയിലെ ആദ്യ ഡിജിറ്റലൈസ്ഡ് ഹാര്‍ട് കെയര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

പ്രധാനമായും മൂന്ന് അവസ്ഥകളിലുള്ള രോഗികള്‍ക്കാണ് ഡിജിറ്റലൈസ്ഡ് ഹാര്‍ട് കെയര്‍ ക്ലിനികിന്റെ സേവനം പ്രയോജനപ്പെടുന്നത്. ഹൃദയത്തിന്റെ പമ്പിങ്ങ് കുറഞ്ഞത് മൂലം ഗുരുതരമായ ഹൃദയരോഗബാധിതരായവര്‍ക്കായുള്ള ഹാര്‍ട് ഫെയിലിയര്‍ ക്ലിനിക് ആണ് ഇതില്‍ ഒന്നാമത്തേത്. ഹൃദയവാല്‍വ് മാറ്റിവെച്ചവര്‍, ടാവി പോലുള്ള ചികിത്സ നിര്‍വഹിച്ചവര്‍, രക്തം കട്ടപിടിക്കാനുള്ള പി ടി ഐ എന്‍ ആര്‍ ടെസ്റ്റ് നിര്‍വഹിച്ചവര്‍ക്കുള്ള വാല്‍വ് ക്ലിനികാണ് രണ്ടാമത്തേത്.

ഹൃദയത്തിന്റെ മഹാധമനിയിലെ അന്യൂറിസം, കാലിലെ രക്തക്കുഴലിലെ ബ്ലോകുകള്‍ തുടങ്ങി സങ്കീര്‍ണമായ രോഗാവസ്ഥയിലുള്ളവര്‍ക്കും ഇ-വാര്‍ പോലുള്ള ചികിത്സ കഴിഞ്ഞവര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന അയോടിക് ആന്‍ഡ് എന്‍ഡോവാസ്‌കുലാര്‍ ക്ലിനിക് ആണ് മൂന്നാമത്തെ വിഭാഗം.

ഇത്തരം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയാലും നിരന്തരമായ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്. എന്നാല്‍ വീട്ടിലെത്തിയാല്‍ ഇത്തരം പരിചരണങ്ങള്‍ ലഭിക്കാതെ വന്നാല്‍ രോഗികളുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൃത്യമായ പരിഹാരം കണ്ടെത്തുകയാണ് ഡിജിറ്റലൈസ്ഡ് ഹാര്‍ട് കെയര്‍ ക്ലിനികിന്റെ ഉപയോഗം.

ചടങ്ങില്‍ കാര്‍ഡിയാക് സയന്‍സസ് ഹെഡ് ഡോ. ശഫീഖ് മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ടന്റ്മാരായ സല്‍മാന്‍ സലാഹുദ്ദീന്‍, അനില്‍ സലീം, സുദീപ് കോശി, ബിജോയ് കെ, സീനിയര്‍ കണ്‍സല്‍ടന്റ്, കാര്‍ഡിയോവാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് വിഭാഗം മേധാവി അനില്‍ ജോസ്, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ടന്റുമാരായ ഗിരീഷ് വാര്യര്‍, രമാദേവി കെ എസ്, രേണു പി കുറുപ്പ്, കാര്‍ഡിയാക് അന്സ്തേഷ്യ വിഭാഗം കണ്‍സല്‍ടന്റ് ശരത് കെ എന്നിവര്‍ സംബന്ധിച്ചു.

Keywords:  India's first digitized heart care clinic introduced at Aster Mims, Kozhikode, Kozhikode, News, Health, Health and Fitness, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia